ദൈവിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് പൂജ, അയൽവാസി വീട്ടമ്മയിൽ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയും സ്വർണവും
കൊച്ചി: ദൈവിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് പള്ളുരുത്തി സ്വദേശിയിൽ നിന്ന് അയൽവാസിയായ സ്ത്രീ തട്ടിയത് 2.35 ലക്ഷം രൂപയും അഞ്ചേമുക്കാൽ പവൻ സ്വർണാഭരണവും. കൊച്ചി സിറ്റി പൊലീസിന് മുന്നിലെത്തിയ പരാതിയിൽ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. 2020 ജനുവരിമുതൽ അടുത്തനാൾവരെ തട്ടിപ്പിന് ഇരയാക്കിയെന്നും പണവും ആഭരണവും തിരികെ ചോദിച്ചിട്ട് നൽകിയില്ലെന്നുമാണ് വീട്ടമ്മയുടെ പരാതി. അയൽവാസിയായ 45കാരിയെ ചോദ്യംചെയ്തെങ്കിലും പണവും ആഭരണവും വാങ്ങിയിട്ടില്ലെന്നാണ് ഇവരുടെ മൊഴി. പരാതിക്കാരിയും അയൽവാസിയും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണ്. രണ്ടുവർഷംമുമ്പ് കുടുംബശ്രീ യോഗത്തിനുശേഷം വീട്ടിലേക്ക് മടങ്ങവെ പരാതിക്കാരിയോട് ഇവർ ഭർത്താവ് […]