ജനിച്ചത് പെരുന്തൽമണ്ണയിലെ വാടക വീട്ടിൽ, ജനന സർട്ടിഫിക്കറ്റിൽ ജനനസ്ഥലം ‘ലണ്ടൻ’, പെരിന്തല്‍മണ്ണയിലെ വാടക വീട് ലണ്ടനിലായത് എങ്ങനെയെന്നറിയാതെ അമ്മയും മകനും; കൈമലര്‍ത്തി ഉദ്യോഗസ്ഥരും
സ്വന്തം ലേഖകൻ മലപ്പുറം: പെരിന്തല്‍മണ്ണ സ്വദേശിനിയായ രമാദേവി എന്ന സോണി ഡാനിയേലിന്റെ ഏക മകന്‍ റോണി എം.ഡിയുടെ ജനന സര്‍ട്ടിഫിക്കറ്റിൽ ലണ്ടന്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയതായി പരാതി. മാതാപിതാക്കള്‍ ഇതുവരെ വിദേശത്ത് പോയിട്ടില്ല. എന്നിട്ടും ജനന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് ഇവരുടെ മകന്‍ ജനിച്ചത് ലണ്ടനില്‍. എന്നാൽ ഇത് തിരുത്തുന്നതിന് ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ട് എന്നാണ് മുൻസിപ്പാലിറ്റി അധികൃതർ പറയുന്നത്. കുറച്ചു വര്‍ഷങ്ങളായി ഖത്തറിലാണ് റോണി. മകന് അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ ജനിച്ച വര്‍ഷം1-1-1985 എന്നാണ്. ജനനസ്ഥലമാകട്ടെ ലണ്ടന്‍. […]