വെച്ചൂരിലേത് പക്ഷിപ്പനി തന്നെ; രണ്ടായിരത്തോളം താറാവുകളെ കൊന്നൊടുക്കി
സ്വന്തം ലേഖകന്‍ വൈക്കം: വെച്ചൂരിലെ താറാവുകളില്‍ കണ്ടെത്തിയത് പക്ഷിപ്പനി തന്നെയെന്ന് സ്ഥിരീകരണം. വെച്ചൂര്‍ നാലാം വാര്‍ഡിലുള്ള തോട്ടുവേലിക്കര ഹംസയുടെ താറാവുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 16നാണ് വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ അയച്ചത്. ഇന്നലെയാണ് ഇതിന്റെ പരിശോധനാഫലം വന്നത്. നാല് തവണ പരിശോധിച്ച ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിക്കാനായത്. എന്നാല്‍ പരിശോധനയ്ക്കയച്ച മറ്റ് കര്‍ഷകരുടെ താറാവുകളുടെ സാമ്പിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കാനായിട്ടില്ല. ബാക്ടീരിയയാണ് രോഗബാധയ്ക്ക് കാരണം. ഹംസയുടെ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ ഓഫാസര്‍ ഷാജി പണിക്കശ്ശേരിയുടെ […]