video
play-sharp-fill

മൂത്തമകന്റെ വിവാഹത്തിൽ കോടിയേരിയുടെ ഭാര്യ പങ്കെടുത്തത് സ്വർണ്ണ നൂൽ ചേർത്ത് നെയ്ത പട്ടുസാരിയും 35 ലക്ഷത്തിന്റെ ആഭരണങ്ങളും അണിഞ്ഞ് ; മൂന്നു ദിവസത്തെ വിവാഹാഘോഷത്തിൽ പങ്കെടുത്തവരിൽ സ്വർണ്ണ-വജ്ര വ്യാപാരികളും ദാവൂദ് ഇബ്രാഹിമിന്റെ കൈയാളുകളും : കോടിയേരി കുടുംബത്തെ പൂട്ടാൻ ബിനോയ് കോടിയേരിയുടെ വിവാഹവും ആയുധമാക്കി കേന്ദ്ര ഏജൻസികൾ

സ്വന്തം ലേഖകൻ കൊച്ചി: കോടിയേരി കുടുംബത്തെ പൂട്ടാൻ പന്ത്രണ്ടുവർഷം മുൻപ് നടന്ന ബിനോയ് കോടിയേരിയുടെ വിവാഹ മഹാമഹവും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുവെന്ന് റിപ്പോർട്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ, ബിനോയ് കോടിയേരിയുടെ, 2008 ഏപ്രിലിൽ നടന്ന ആഡംബര വിവാഹമാണ് ഇപ്പോൾ വിവാദങ്ങൾക്കിടയിൽ ഏറെ ചർച്ചയായിരിക്കുന്നത്. വി എസ്. അച്യുതാനന്ദൻ സർക്കാരിൽ കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബിൽ ഏപ്രിൽ 11 മുതൽ 13 വരെ മൂന്നു ദിവസമായാണ് ബിനോയ് കോടിയേരിയുടെ വിവാഹാഘോഷങ്ങൾ നടന്നത്. വൻബിസിനസുകാരും റിയൽ എസ്റ്റേറ്റ് ഇടപാടുകാരും സ്വർണ വജ്ര വ്യാപാരികളും അടക്കം […]

ഗുരുവായൂരപ്പാ രക്ഷിക്കണേ…; ബിനോയ് കൊടിയേരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി; ബീഹാറി യുവതിയെ ബലാത്സംഗം ചെയ്ത കേസ് വിചാരണ തുടങ്ങാനിരിക്കെ അനുഗ്രഹം തേടി ക്ഷേത്രങ്ങള്‍ തോറും കയറിയിറങ്ങി കൊടിയേരി പുത്രന്‍

സ്വന്തം ലേഖകന്‍ തൃശ്ശൂര്‍: ബിനോയ് കോടിയേരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെയായിരുന്നു ആരെയും അറിയിക്കാതെ ബിനോയ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. ബീഹാര്‍ യുവതിയുടെ ബലാത്സംഗ പരാതി വന്നതിനു ശേഷം രണ്ടാം തവണയാണ് ബിനോയ് ഗുരുവായൂരില്‍ എത്തുന്നത്. യുവതിയുടെ പരാതിയില്‍ മുംബയിലെ ഓഷിവാര പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ബിനോയ് ആദ്യം ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയത്. അന്ന് നിര്‍മാല്യ ദര്‍ശനത്തിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ബിനോയ് എത്തിയത്. വഴിപാട് കൗണ്ടറുകള്‍ തുറക്കാത്തതിനാല്‍ പാല്‍പ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രം കാവല്‍ക്കാരനെ ഏല്‍പ്പിക്കുകയായിരുന്നു. മയക്കുമരുന്ന് കേസില്‍ പ്രതിയായ സഹോദരന്‍ ബിനീഷ് കോടിയേരി ഇപ്പോള്‍ […]

ബിനോയ് കൊടിയേരിയ്‌ക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ നടത്തിയ ഡിഎന്‍എ പരിശോധനാ ഫലം ഇപ്പോഴും രഹസ്യരേഖ

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കൊടിയേരി ബലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കൊടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി വിചാരണയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി. 21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താന്‍ ദുബായിലാണെന്നും നടപടികള്‍ 3 ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ച് ബിനോയ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 15നാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള ആരോപണങ്ങളാണു കുറ്റപത്രത്തിലുള്ളത്. വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി രംഗത്ത് വന്നിരുന്നു. […]

ബാർ ഡാൻസറെ പീഡിപ്പിച്ച കേസ് ; എഫ്‌ഐആർ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷ ഇന്ന് പരിഗണിക്കും

സ്വന്തം ലേഖിക മുംബൈ: ലൈംഗിക പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി മുംബൈ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ജൂലൈ 29 ന് ബിനോയ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശപ്രകാരം ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കകം ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം എന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാർ വ്യക്തമാക്കുന്നത്. ഫോറൻസിക്ക് ലാബിൽ നിന്ന് ഇതുവരെ പരിശോധനാ ഫലം കൈമാറിയില്ലെന്ന് ഓഷിവാര പോലീസും അറിയിച്ചു. കഴിഞ്ഞമാസം 27 ന് ഹർജി ഹൈക്കോടതി […]

എഫ്‌ഐആർ റദ്ദാക്കണം ; ബിനോയ് കോടിയേരിയുടെ ഹർജി ഇന്ന് മുംബൈ ഹൈക്കോടതിയിൽ

സ്വന്തം ലേഖിക മുംബൈ : പീഡനക്കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന ബിഹാർ സ്വദേശിയായ യുവതിയുടെ പരാതിയിൽ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിനോയുടെ വാദം. കഴിഞ്ഞമാസം 29 ന് ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഡിഎൻഎ പരിശോധന ഫലം കൈപ്പറ്റിയോ എന്ന കാര്യം രജിസ്ട്രാർ ഇന്ന് കോടതിയെ അറിയിക്കും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള […]