വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വർണ്ണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴിയിൽ അവ്യക്തത ; യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കീഴടങ്ങടങ്ങാനെത്തിയ നാലുപേർ പൊലീസ് കസ്റ്റഡിയിൽ : യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണോ കീഴടങ്ങൽ നാടകമെന്ന സംശയത്തിൽ പൊലീസ് : മാന്നാറിലെ സ്വർണ്ണക്കടത്ത് കേസിൽ ദുരൂഹതകളേറെ
സ്വന്തം ലേഖകൻ ആലപ്പുഴ: മാന്നാറിൽ ബിന്ദുവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മാന്നാർ പൊലീസിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. അതേസമയം ബിന്ദുവിന് ഏറെ നേരം സംസാരിക്കാൻ സാധിക്കാത്തതിനാൽ വിശദമായ മൊഴിയെടുക്കാൻ കസ്റ്റംസിന് സാധിച്ചിട്ടില്ല. സ്വർണക്കടത്ത് സംഘം റോഡിലൂടെ വലിച്ചിഴച്ചതു കാരണം ബിന്ദുവിന്റെ നട്ടെല്ലിന് പരുക്കുണ്ട്. ഡോക്ടർ്കമാർ 3 ആഴ്ച വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ ബിന്ദുവിനെ ഇഡി ആസ്ഥാനത്തേക്കു വിളിച്ചു വരുത്താനുള്ള സാധ്യതയും കുറവാണ്. ബിന്ദു പരുമലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബിന്ദുവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെന്ന് അവകാശപ്പെട്ട് കീഴടങ്ങാനെത്തിയ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ […]