പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നു ; സംസ്ഥാനത്ത് അപകട മരണ നിരക്ക് കുറയുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നുണ്ട്. സംസ്ഥാനത്തെ അപകട മരണ നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം കുറഞ്ഞു. മോട്ടോർ വാഹനവകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം സെപ്റ്റംബറിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 314 ആണ് , എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ ഇത്തരത്തിൽ മരണപ്പെട്ടതാകട്ടെ 321 പേരാണ് . കഴിഞ്ഞവർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ റോഡ് അപകടങ്ങളിൽ മരിച്ചത് 635 പേരാണെങ്കിൽ ഈ വർഷം രണ്ടു മാസങ്ങളിൽ മരിച്ചത് 557 പേരാണ്. മരണ […]

ഇരുചക്രവാഹനം കാലന്റെ വാഹനമാകുന്നു ; ദിവസവും അഞ്ചിലേറെ പേർ മരണമടയുന്നതായി പൊലീസ് റിപ്പോർട്ട്

സ്വന്തം ലേഖകൻ മലപ്പുറം: സംസ്ഥാനത്ത് ഒരു ദിവസം ഇരുചക്രവാഹന അപകടത്തിൽ മാത്രം പൊലിയുന്നത് ശരാശരി അഞ്ച് ജീവനുകളാണ്. ഈ വർഷം സെപ്റ്റംബർ വരെ പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 1330 പേരാണ് സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങളിൽ മാത്രം മരിച്ചത്. 1124 പേർ ബൈക്കപകടത്തിലും 206 പേർ സ്‌കൂട്ടർ അപകടത്തിലുമാണ് മരിച്ചത്. 12,606 അപകടങ്ങളിൽ 14,417 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസവും 50ഓളം ഇരുചക്രവാഹനങ്ങൾ കേരളത്തിൽ അപകടത്തിൽപ്പെടുന്നുണ്ട്. ആകെ അപകട മരണത്തിന്റെ 40 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. കഴിഞ്ഞവർഷം ഇരുചക്ര വാഹനാപകടത്തിൽ 1636 ജീവനുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ […]