മോഷ്ടിച്ച ബൈക്കില്‍ കറക്കം; പൊലീസിനെ കണ്ടപ്പോള്‍ വണ്ടിയുപേക്ഷിച്ച്‌ ഓട്ടം; വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച് കറങ്ങിനടന്ന യുവാവ് പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: മംഗലാപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ കാസര്‍ഗോഡ് സ്വദേശി കോഴിക്കോട് വച്ച്‌ പോലീസിൻ്റെ പിടിയിലായി. മോഷ്ടിച്ച ബൈക്കുമായി കാസര്‍ഗോഡ് ചേര്‍ക്കളം, പൈക്ക അബ്ദുള്‍ സുഹൈബി (20) നെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം. പുറകില്‍ നമ്പർപ്ലേറ്റ് ഇല്ലാതെ മുന്‍വശം വ്യാജ നമ്പര്‍ വെച്ച്‌ ഓടിച്ചു വന്ന മോട്ടോര്‍ സൈക്കിള്‍ പോലീസിനെ കണ്ട് ഉപേക്ഷിച്ച്‌ സുഹൈബ് ഓടുകയായിരുന്നു. പോലീസ് വാഹനം പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലൈയിറ്റ് വ്യാജമാണെന്ന് മനസ്സിലായി. എന്‍ജിന്‍ നമ്പറും ചെയ്സസ് നമ്പറും ഉപയോഗിച്ച്‌ […]

ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട ആളിന്റെ ബൈക്കുമായി കടന്നുകളഞ്ഞ യുവാവും യുവതിയും പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയിൽ നിന്നു ബൈക്ക് മോഷ്ടിച്ച് നാടുവിട്ട യുവാവും യുവതിയും പൊലീസ് പിടിയിൽ. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സുനിതാ ഭവനിൽ സുധീഷ്(24), പാലക്കാട് കുഴൽമന്ദം കുത്തന്നൂർ സ്വദേശിനി കല്ലുപാട് രേഷ്മ (22) എന്നിവരാണ് അറസ്റ്റിലായത്. ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് രേഷ്മ സുധീഷിന്റെ കൂടെ താമസിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുധീഷിന്റെ വീട്ടുകാരും രേഷ്മയും തമ്മിലുണ്ടായ വഴക്കിൽ കാലിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ മുറിവ് ഉണങ്ങാത്തതിനെ തുടർന്നാണു […]