ആലുവയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു..! യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഫയർഫോഴ്സെത്തി തീ അണച്ചു
സ്വന്തം ലേഖകൻ കൊച്ചി : ആലുവയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു.മാർത്താണ്ഡവർമ്മ പാലത്തിൽ വെച്ചാണ് അപകടം. പുക കണ്ടതിനേതുടർന്ന് യുവാവ് ബൈക്ക് നിർത്തി ചാടിയിറങ്ങിയതിനാൽ വൻ അപകടമൊഴിവായി. കാക്കനാട് നിന്നും ചാലക്കുടിക്ക് പോകുകയായിരുന്ന അങ്കിത് എന്ന യുവാവിന്റെ ബൈക്കാണ് കത്തി നശിച്ചത്. ഫയർഫോഴ്സെത്തി തീ അണച്ചു. യുവാവിന് കാര്യമായ പരിക്കുകളില്ല.