video
play-sharp-fill

ബിഗ്‌ബോസ് പാതിവഴിക്ക് അവസാനിപ്പിച്ചേക്കും; ബാര്‍ക്ക് റേറ്റിങ്ങിന്റെ ആദ്യ അഞ്ചില്‍ എത്തിച്ചേരാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല

സ്വന്തം ലേഖകന്‍ ചെന്നൈ : മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണും പാതിവഴിക്ക് അവസാനിപ്പിച്ചേക്കും. പത്താം തീയതി മുതല്‍ രണ്ടാഴ്ചത്തേക്കാണ് തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷോ പ്രതിസന്ധിയിലായിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ചിത്രീകരണവും ചെന്നൈയിലാണ് നടക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സിനിമ, സീരിയല്‍ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടില്ല. ഇതാണ് ബിഗ് ബോസിനെ പ്രതിസന്ധിയിലാക്കുന്നത്. ഇതുവരെ 83 എപ്പിസോഡുകളാണ് കഴിഞ്ഞത്. നിലവില്‍ ഒന്‍പത് മത്സരാര്‍ഥികള്‍ മാത്രമാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. ഷോ തുടങ്ങി ഒരിക്കല്‍ പോലും ബാര്‍ക്ക് റേറ്റിങ്ങിന്റെ ആദ്യ […]

‘കിഡ്‌നി തരാമെന്ന് ഞാന്‍ പറഞ്ഞതാണ്, അപ്പോഴും ഈഗോ’; ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി; കണ്‍ഫഷന്‍ റൂമില്‍ വിളിച്ച് ബിഗ്‌ബോസ് മരണവാര്‍ത്ത അറിയിച്ചു; സോഷ്യല്‍ മീഡിയായുടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും ആക്രമണം ഭയന്ന് സ്വന്തം ഭര്‍ത്താവിന്റെ മൃതശരീരം ഒരുനോക്ക് കാണാന്‍ തയ്യാറാകാതെ ബിഗ്‌ബോസ് മത്സരം തുടര്‍ന്ന് ഭാഗ്യലക്ഷ്മി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് രമേശ് കുമാര്‍ അന്തരിച്ചു. ബിഗ് ബോസ് സീസണ്‍ 3ല്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഭാഗ്യലക്ഷ്മിയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബിഗ് ബോസ് ഇക്കാര്യം അറിയിച്ചത്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് താരം ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത കേട്ടത്. നാട്ടില്‍ പോകണോ എന്ന ബിഗ്‌ബോസിന്റെ ചോദ്യത്തിന് ഇതുവരെ കൃത്യമായ മറുപടി ഇവര്‍ കൊടുത്തിട്ടില്ല. മത്സരം തുടരാനാണ് ഭാഗ്യലക്ഷ്മിയുടെ തീരുമാനം എന്നാണ് സൂചന. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറുമായുള്ള വിവാഹബന്ധം 2014 ല്‍ കോടതിമുഖേന ഭാഗ്യലക്ഷ്മി വേര്‍പെടുത്തിയിരുന്നു. 1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും […]

ഹോട്ട്‌ലുക്കില്‍ മുത്തശ്ശി; രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

സ്വന്തം ലേഖകന്‍ കൊച്ചി: സിനിമയിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ രാജിനി ചാണ്ടിയുടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു. ആതിര ജോയ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഹസന്‍ഹാസ് ആണ് സ്‌റ്റൈലിങ്ങ്. എസ്എച്ച് ഡിസൈനര്‍ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം. കിരണ്‍ ബ്ലാക്ക് ആണ് മെയ്ക്കപ്പ്.      

പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ? മോഹൽലാലിനെതിരെ ആഞ്ഞടിച്ച് വി.ടി മുരളി

  സ്വന്തം ലേഖിക കൊച്ചി: പ്രമുഖ ടിവി ഷോ ആയ ബിഗ്ബോസ് 2-വിനെ തുടക്കത്തിൽ തന്നെ വിവാദത്തിലാക്കി ആരോപണങ്ങൾ. ഇത്തവണ അവതാരകനായ നടൻ മോഹൻലാലിനെതിരെയാണ് ആരോപണങ്ങൾ. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ താൻ പാടിയതാണെന്ന് നടൻ മോഹൻലാൽ അവകാശപ്പെടുന്ന പാട്ട് പാടിയത് യഥാർത്ഥത്തിൽ മറ്റൊരാളാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. ആ പാട്ട് എന്റേതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ വിടി മുരളി. പരിപാടിക്കിടെ പ്രശസ്തമായ മാതള തേനുണ്ണാൻ എന്ന പാട്ട് ആരാണ് പാടിയതെന്ന് അറിയാമോയെന്ന് ധർമ്മജനോട് മോഹൻലാൽ ചോദിക്കുന്നതും, ഇല്ലെന്ന് ധർമ്മജൻ പറഞ്ഞപ്പോൾ അത് ‘ചന്ദ്രകുമാർ സംവിധാനം ചെയ്ത […]