‘പെങ്ങളെ പീഡിപ്പിച്ചാലും തീവ്രത കുറഞ്ഞ പീഡനമാണെന്ന് എഴുതി വയ്ക്കുന്ന അന്തം കമ്മികളോട് എന്ത് പറയാനാ?300 രൂപയുടെ കിറ്റ് വാങ്ങി നക്കിത്തിന്നിട്ട് എന്നെ തെറി പറയാന്‍ വരരുത്. വൈറ്റില മേല്‍പ്പാലം സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് ഞാന്‍ കോടതിയില്‍ തെളിയിക്കും..!’; വീണ്ടും പച്ചക്ക് പറഞ്ഞ് ബെന്നി ജോസഫ്
സ്വന്തം ലേഖകന്‍ കൊച്ചി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വൈറ്റില പാലം പണിയും ഉദ്ഘാടനവും സര്‍ക്കാര്‍ മനഃപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് താന്‍ ഹൈക്കോടതിയില്‍ തെളിയിക്കുമെന്ന് ബെന്നി ജോസഫ്. കോവിഡ് കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യകിറ്റിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തി. മേല്‍പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്ന വിവാദങ്ങള്‍ക്ക് വഴിവച്ച ആരോപണം ബെന്നി ജോസഫ് ആവര്‍ത്തിച്ചു. ബെന്നി ജോസഫ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്; ‘300 ലക്ഷം കോടി രൂപ ഖജനാവിന് കടമുള്ളപ്പോള്‍ മൂന്ന് തലമുറകള്‍ പണിയെടുത്താല്‍ തീരാത്ത കടമുള്ളപ്പോള്‍ മുന്നൂറ് രൂപയുടെ […]