play-sharp-fill

പാര്‍ക്ക് ചെയ്ത സിറ്റി ബസ് കത്തി ; ബസിനുള്ളില്‍ ഉറങ്ങിക്കിടന്ന കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ബെംഗളൂരു: നിര്‍ത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച്‌ കണ്ടക്ടര്‍ മരിച്ചു. ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) എന്നയാളാണ് മരണപ്പെട്ടത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസാണ് കത്തിയമര്‍ന്നത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 4.45ഓടെയായിരുന്നു സംഭവം. ബസ് പാര്‍ക്ക് ചെയ്‌ത ശേഷം ബസിന്റെ ഡ്രൈവര്‍ പ്രകാശ് ബസ് സ്റ്റാന്‍ഡിലെ ബസ് ജീവനക്കാര്‍ക്കായുള്ള ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാന്‍ പോയി. എന്നാല്‍ ബസിനുള്ളില്‍ ഉറങ്ങാനാണ് മുത്തയ്യ തീരുമാനിച്ചതെന്നു ബിഎംടിസി പത്രക്കുറിപ്പില്‍ […]

ബംഗളൂരു നഗരത്തിലെ വെടിവയ്പ്പ് : ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ ; എസ്.ഡി.പി.ഐ നേതാവ് മുസാമിൽ പാഷ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മുംബൈ: വിദ്വേഷ പരാമർശത്തിന്റെ പേരിൽ ബംഗളൂരു നഗരത്തിൽ ഉണ്ടായ ആക്രമണത്തിൽ പിന്നിൽ എസ്.ഡി.പി.ഐ. പൊലീസ് വെടിവയ്പ്പിനും മൂന്നു പേരുടെ മരണത്തിനും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ. പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ പരാമർശത്തിന്റെ പേരിലാണ് ബംഗളൂരു നഗരത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേരിയത്. സംഘഷർത്തെ തുടർന്ന് എംഎൽഎയുടെ വസതിയിൽ ഉൾപ്പെടെ പ്രതിഷേധക്കാർ തീയിട്ടിരുന്നു. സംഘർഷത്തിന് പിന്നാലെയുണ്ടായ പൊലീസ് വെടിവയ്പിൽ 3 പേർ മരിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ […]