play-sharp-fill

ബഷീറിന്റെ മരണം : ഫോറൻസിക് റിപ്പോർട്ട് പുറത്ത് ; അപകടം വരുത്തിവച്ച കാർ ഓടിച്ചത് ശ്രീറാം തന്നെ , ഡ്രൈവിങ് സീറ്റ് ബെൽറ്റിലെ വിരലടയാളം ശ്രീറാമിന്റേത്

സ്വന്തം ലേഖിക തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്.അപകടം വരുത്തിവെച്ച കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ട രാമൻ ആണെന്ന സൂചന നൽകുന്നതാണ് റിപ്പോർട്ട്. ഡ്രൈവിങ് സീറ്റ് ബെൽറ്റിലെ വിരലടയാളം ശ്രീറാമിന്റേതാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്റ്റിയറിങ്ങിൽ നിന്നുള്ള വിരലയടയാളം വ്യക്തമല്ല.ലെതർ കവറിലെ അടയാളവും വ്യക്തമല്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം അപകടത്തിന് ശേഷം കാണാതായ ബഷീറിന്റെ ഫോൺ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്.മൊബൈലിന്റെ ഐ.എം.ഇ.എ നമ്പർ ഉപയോഗിച്ച് അന്നേദിവസം മൊബൈൽ സഞ്ചരിച്ചിരുന്ന റൂട്ട് ഇതിനോടകം […]