play-sharp-fill

ബാര്‍ രാത്രി 11നുശേഷവും തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും; കര്‍ശന നിര്‍ദേശവുമായി ഡിജിപി

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാത്രി 11 മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു ഡിജിപിയുടെ നിര്‍ദേശം. കെട്ടിടങ്ങള്‍ക്കുള്ളില്‍ രാത്രി 11നു ശേഷവും തുറസ്സായ സ്ഥലത്തു പത്തിനു ശേഷവും മൈക്ക് പ്രവര്‍ത്തിപ്പിച്ചാലും നടപടി വരും. അനുമതിയില്ലാത്ത ഡിജെ പാര്‍ട്ടി നടക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, പൊതുകെട്ടിടങ്ങളിലെ സംഘം ചേര്‍ന്നുള്ള മദ്യപാനം എന്നിവ കണ്ടെത്തിയാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കും. ഗുണ്ടകളെ നിയന്ത്രിക്കുന്നതിനാണ് ബാറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ബൈ ബൈ ബെവ് ക്യൂ; ബാര്‍ തുറന്നതിനാല്‍ ബെവ് ക്യൂ ആപ്പിനെ കൈവിടാനൊരുങ്ങി സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബാറുകള്‍ തുറന്നതിനാല്‍ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി ഇല്ലാതായെന്ന് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ എക്‌സൈസ്. കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കി. ഇതോടെ ബെവ് ക്യൂ ആപ്പ് വേണ്ടെന്ന് വെയ്ക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന ആരംഭിച്ചത്. ആപ്പില്‍ ബുക്് ചെയ്ത് ബിവറേജ്, ബാര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം പാഴ്സല്‍ വാങ്ങാനാണ് അവസരം ഒരുക്കിയത്. എന്നാല്‍ കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ […]