ബാലഭാസ്‌കറിന്റെ മരണം നടന്ന അപകടസ്ഥലത്ത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടിരുന്നു ; വെളിപ്പെടുത്തലുമായി കലാഭവൻ സോബി

സ്വന്തം ലേഖകൻ കൊച്ചി : കേരളത്തെ നടുക്കിയ ബാലഭാസ്‌കറിന്റെ മരണം നടന്ന അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സരിത്തിനെ കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തലുമായി കലാഭവൻ സോബി. സോബി നേരത്തെയും ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോൾ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ സരിത്തിന്റെ ചിത്രങ്ങൾ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നായിരുന്നു സോബിയുടെ ആരോപണം. ബാലഭാസ്‌കറിന്റെ മരണവുമായി സ്വർണക്കടത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് നേരതത്തെയും കലാഭവൻ സോബി രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇത് ക്രൈംബ്രാഞ്ച് തള്ളിക്കളയുകയായിരുന്നു. 2019 ജൂൺ അഞ്ചിനാണ് സോബി […]

ഈണങ്ങൾകൊണ്ട് വിസ്മയം തീർത്ത ബാലഭാസ്‌കറിന്റെ ചിരി മാഞ്ഞിട്ട് ഇന്ന് ഒരു വർഷം

സ്വന്തം ലേഖിക തിരുവനന്തപുരം: ഈണങ്ങൾ കൊണ്ട് മായാജാലം സൃഷ്ടിച്ച പ്രിയ കലാകാരൻ ബാലഭാസ്‌കർ വാഹനം അപകടത്തിൽ പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുന്നു.സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ട ഏകമകൾ തേജസ്വിനി മരിച്ചിട്ടു ഒരു വർഷമായി. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ ഒരു മണിയോടെയാണ് പള്ളിപ്പുറം ജംഗ്ഷന് സമീപം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലയുടെ മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ബാലഭാസ്‌കർ, ഭാര്യ ലക്ഷ്മി മകൾ തേജസ്വിനി ബാല ഡ്രൈവർ അർജുൻ എന്നിവരാണ് വാഹനത്തിൽ […]