അയ്യപ്പധർമ്മ പ്രചരണ രഥയാത്ര: ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 20 ന് എരുമേലിയിൽ തുടങ്ങി 24 നു വൈക്കത്ത് സമാപിക്കുന്ന അയ്യപ്പധർമ്മ പ്രചരണ രഥയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് സ്വാഗതസംഘം ചെയർമാൻ പ്രൊഫ.മാടവന ബാലകൃഷ്ണപിള്ളയും ജനറൽ കൺവീനർ രാജേഷ് നട്ടാശ്ശേരിയും അറിയിച്ചു. 20നു രാവിലെ എട്ടിന് മാതാ അമൃതാനന്ദമയി ചങ്ങനാശ്ശേരി മഠാധിപതി ബ്രഹ്മചാരിണി നിഷ്ഠാ മൃത ചൈതന്യയുടെ കാർമ്മികത്വത്തിൽ സർവൈശ്വര്യപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. എരുമേലിയിൽ സന്യാസിശ്രേഷ്ഠന്മാരുടെയും ആചാര്യന്മാരുടെയും തന്ത്രി മുഖ്യന്മാരും ചേർന്ന് രഥയാത്രയ്ക്ക് ദീപപ്രോജ്വലനം നടത്തും. തുടർന്ന് കാഞ്ഞിരപ്പിള്ളി താലൂക്കിൽ പ്രധാന ക്ഷേത്രങ്ങളിൽ രഥയാത്ര പ്രയാണം നടത്തി […]