അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരും മുൻപ് ക്ഷേത്ര നിർമ്മാണ ഫണ്ടിൽ ലക്ഷങ്ങളുടെ തിരിമറി ; ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചത് ലക്ഷങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി സുപ്രീംകോടതി അനുമതി നൽകിയത്. അയോദ്ധ്യയുടെ മണ്ണിൽ രാമക്ഷേത്രം ഉയരുന്നതിന് മുൻപ് തന്നെ നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിൽ നിന്നും വ്യാജചെക്ക് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ഫണ്ട് നിക്ഷേപിച്ച അക്കൗണ്ടിൽ നിന്നാണ് പണം പോയതെന്ന് പൊലീസ് അറിയിച്ചു. ക്ഷേത്ര നിർമ്മാണത്തിനായി പണം സ്വരൂപിക്കുന്നതിനായി ശ്രീ രാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റാണ് അക്കൗണ്ട് ആരംഭിച്ചത്. ഈ അക്കൗണ്ടിൽ നിന്നും ആറ് […]