അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മിതിക്കായി രാജ്യത്തെ എല്ലാ വീടുകളില്‍ നിന്നും സംഭാവന സ്വീകരിക്കണം; നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
സ്വന്തം ലേഖകന്‍ ഉത്തര്‍പ്രദേശ്: അയോധ്യയിലെ രാമക്ഷേത്രനിര്‍മിതിക്കായി രാജ്യത്തെ എല്ലാ വീടുകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഡല്‍ഹിയില്‍ രാമജന്‍മഭൂമി മന്ദിര്‍ നിധി സമര്‍പ്പണ്‍ അഭിയാനില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാബറിനെപ്പോലുളള വിദേശ അധിനിവേശക്കാര്‍ രാമക്ഷേത്രം പൊളിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ വലിയൊരു അജണ്ടയുണ്ട്. ഇന്ത്യയുടെ ആത്മാവ് രാമക്ഷേത്രത്തിലാണെന്ന് ഇവര്‍ക്ക് മനസിലായി. അതുകൊണ്ട് തന്നെയാണ് അവര്‍ രാമക്ഷേത്രം നശിപ്പിച്ച് പകരം പള്ളി പണിതുയര്‍ത്തിയത്. അവിടെ നിര്‍മിച്ചതിനെ ഒരിക്കലും പള്ളിയെന്ന് പറയാനാകില്ല. പ്രാര്‍ത്ഥനകള്‍ നടക്കാത്തയിടം എങ്ങനെയാണ് പള്ളിയാവുക എന്നും അദ്ദേഹം ചോദിച്ചു. ചരിത്രപരമായ […]