അവാർഡ് വാങ്ങി മടങ്ങവേ വാഹനാപകടം..! കാറുകള്‍ കൂട്ടിയിടിച്ച് ഹോമിയോ ഡോക്ടറും ഡ്രൈവറും മരിച്ചു..! രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്..!
സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം ബൈപ്പാസില്‍ മങ്ങാട് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കാറുകള്‍ കൂട്ടിയിടിച്ച് കായംകുളം കണ്ടല്ലൂര്‍ സ്വദേശി ഡോ. മിനി ഉണ്ണികൃഷ്ണന്‍, കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മരുമകൾ രേഷ്മയ്‌ക്കും ചെറുമകൾ സാൻസ്‌കൃതിക്കുമാണ് പരുക്കേറ്റത്. ഇരുവരും കൊല്ലം സ്വകാര്യമെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാർ ഇവർ സഞ്ചരിച്ച […]