വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന്..? അതും കൂടി ഇവിടെ തന്നാൽ ലാഭം തിരികെ തരാമെന്ന മോഹനവാഗ്ദാനം ; മമ്മൂട്ടി ബ്രാൻഡ് അംബാസിഡറായ അവതാർ ഗോൾഡിൽ നിക്ഷേപിച്ചപ്പോൾ അബൂബക്കറിന് നഷ്ടമായത് 40 പവൻ : 200കോടിയുടെ തട്ടിപ്പ് കേസ് സി.ബി.ഐ.യ്ക്ക് വിടണമെന്ന് നിക്ഷേപകർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന് പിന്നാലെ ആയിരത്തോളം നിക്ഷേപകർക്ക് ഇരുനൂറു കോടിയോളം നഷ്ടമായ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സുമായി ബന്ധപ്പെട്ടുള്ള നിക്ഷേപക തട്ടിപ്പ് കേസ് ഇഴയുന്നു. സ്വർണ്ണത്തട്ടിപ്പ് കേസ് നടന്ന് അഞ്ച് വർഷമായിട്ടും ഇതുവരെ നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചിട്ടില്ല. ഒപ്പം കേസിൽ അവതാർ ഗോൾഡ് ഉടമകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികളോ ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. അവതാർ ഗോർഡ് ആൻഡ് ഡയമണ്ട്‌സ് ഉടമകൾ മറയാക്കിയത് കേരളത്തിലും ഗൾഫിലുമുള്ള പന്ത്രണ്ടോളം ബ്രാഞ്ചുകളാണ്. ലാഭവീതം തരാമെന്നു പറഞ്ഞു ലക്ഷങ്ങളുടെ നിക്ഷേപങ്ങളും നിക്ഷേപകരുടെ കയ്യിലുണ്ടായിരുന്ന സ്വർണ്ണവും […]