വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന്..? അതും കൂടി ഇവിടെ തന്നാൽ ലാഭം തിരികെ തരാമെന്ന മോഹനവാഗ്ദാനം ; മമ്മൂട്ടി ബ്രാൻഡ് അംബാസിഡറായ അവതാർ ഗോൾഡിൽ നിക്ഷേപിച്ചപ്പോൾ അബൂബക്കറിന് നഷ്ടമായത് 40 പവൻ : 200കോടിയുടെ തട്ടിപ്പ് കേസ് സി.ബി.ഐ.യ്ക്ക് വിടണമെന്ന് നിക്ഷേപകർ

വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന്..? അതും കൂടി ഇവിടെ തന്നാൽ ലാഭം തിരികെ തരാമെന്ന മോഹനവാഗ്ദാനം ; മമ്മൂട്ടി ബ്രാൻഡ് അംബാസിഡറായ അവതാർ ഗോൾഡിൽ നിക്ഷേപിച്ചപ്പോൾ അബൂബക്കറിന് നഷ്ടമായത് 40 പവൻ : 200കോടിയുടെ തട്ടിപ്പ് കേസ് സി.ബി.ഐ.യ്ക്ക് വിടണമെന്ന് നിക്ഷേപകർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന് പിന്നാലെ ആയിരത്തോളം നിക്ഷേപകർക്ക് ഇരുനൂറു കോടിയോളം നഷ്ടമായ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സുമായി ബന്ധപ്പെട്ടുള്ള നിക്ഷേപക തട്ടിപ്പ് കേസ് ഇഴയുന്നു. സ്വർണ്ണത്തട്ടിപ്പ് കേസ് നടന്ന് അഞ്ച് വർഷമായിട്ടും ഇതുവരെ നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചിട്ടില്ല.

ഒപ്പം കേസിൽ അവതാർ ഗോൾഡ് ഉടമകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികളോ ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. അവതാർ ഗോർഡ് ആൻഡ് ഡയമണ്ട്‌സ് ഉടമകൾ മറയാക്കിയത് കേരളത്തിലും ഗൾഫിലുമുള്ള പന്ത്രണ്ടോളം ബ്രാഞ്ചുകളാണ്. ലാഭവീതം തരാമെന്നു പറഞ്ഞു ലക്ഷങ്ങളുടെ നിക്ഷേപങ്ങളും നിക്ഷേപകരുടെ കയ്യിലുണ്ടായിരുന്ന സ്വർണ്ണവും ഇവർ കൈവശമാക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ജൂവലറി ഷോ റൂമുകൾ പൂട്ടി മുങ്ങുകയും ചെയ്തു. ആയിരത്തോളം നിക്ഷേപകർ അലയുമ്പോൾ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പേരിൽ കോടികൾ തട്ടിയ അബ്ദുള്ളയും കൂട്ടരും സുഖവാസം നടത്തുകയാണെന്നും നിക്ഷേപകർ ആരോപണം ഉന്നയിക്കുന്നുണ്ട്.

അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ബ്രാൻഡ് അംബാസഡറായി എത്തിയത് മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു. ഇവരുടെ ദുബായ് ഷോപ്പുകൾ ഉദ്ഘാടനം ചെയ്തതും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ മുന്നിൽ നിർത്തി ഉടമകൾ കളിച്ച കളിയിൽ നിക്ഷേപകർക്ക് നഷ്ടമാത് 200കോടി രൂപയാണ്.
.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിനെതിരെ നിരവധി പേർ പരാതികളുമായി വന്നെങ്കിലും പൊലീസ് ഗൗനിച്ചില്ല. പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് മടികാണിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു.