തൃശൂരിൽ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു..! മൂന്നുപേർക്ക് പരിക്ക്
സ്വന്തം ലേഖകൻ തൃശൂര്‍: എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പടിയൂര്‍ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ, മകന്‍, ഭാര്യയുടെ അച്ഛന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുവയസ്സുകാരനായ മകനെ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ആംബുലന്‍സ് ഡ്രൈവര്‍ക്കും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു