ട്രെയിനില്‍ വച്ച്‌ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം; റയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍; സംഭവം തേജസ് എക്സ്പ്രസിൽ

സ്വന്തം ലേഖകൻ ഡല്‍ഹി: ട്രെയിനില്‍ വച്ച്‌ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന തേജസ് എക്സ്പ്രസിൽ വെച്ചാണ് ഇയാൾ പീഡന ശ്രമം നടത്തിയത്. സംഭവത്തില്‍ യുവതി ജി.ആര്‍.പിക്ക്(ഗവണ്‍മെന്‍റ് റയില്‍വെ പൊലീസ്) പരാതി നല്‍കി. ട്രെയിനുകളിലെ യാത്രക്കാരുടെ സുരക്ഷക്കായി വിന്യസിച്ച ആര്‍പിഎഫിലെ സെന്‍ട്രല്‍ സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിംഗ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിശ്രുതവരനൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് സ്വിസ് സ്വദേശിയായ യുവതി പരാതിയില്‍ പറഞ്ഞു.കോണ്‍സ്റ്റബിള്‍ തന്നോട് മോശമായി സംസാരിച്ചെന്നും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി […]

കോച്ചില്‍ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി വാതിലുകളെല്ലാം ഓടിനടന്ന് അടച്ചു; കവര്‍ച്ചയ്ക്ക് ശേഷം പീഡിപ്പിക്കാനായി മുടിയില്‍ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാന്‍ ശ്രമം; യുവതി വാതില്‍ കമ്പിയില്‍ തൂങ്ങിനിന്ന് അലറിക്കരഞ്ഞപ്പോള്‍ വായില്‍ ഷാള്‍ തിരുകി; താഴെ വീണെന്ന് കണ്ടപ്പോള്‍ തിരികെ വന്ന് യുവതിയുടെ ബാഗിലുണ്ടായിരുന്ന പാത്രത്തിലെ ഭക്ഷണം ആസ്വദിച്ച് കഴിച്ചു; ബാബുക്കുട്ടനെന്ന രണ്ടാം ഗോവിന്ദച്ചാമിയില്‍ നിന്നും മുളന്തുരുത്തി സ്വദേശിനിക്ക് ഏല്‍ക്കേണ്ടി വന്നത് സൗമ്യ നേരിട്ടതിനേക്കാള്‍ ഭീകരമായ പീഡനങ്ങള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ട്രയിനുകളില്‍ മോഷണം നടത്തുന്ന ബാബുക്കുട്ടന്റെ കയ്യില്‍ നിന്നും ഭാഗ്യവും മനോധൈര്യവും കൊണ്ട് മാത്രമാണ് ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന മുളന്തുരുത്തി സ്വദേശിനി രക്ഷപ്പെട്ടത്. അറസ്റ്റിലായ ശേഷം ബാബുക്കുട്ടന്‍ ആക്രമണ വിവരങ്ങള്‍ പറഞ്ഞപ്പോളാണ് ഇയാള്‍ രണ്ടാം ഗോവിന്ദച്ചാമിയാണെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നത്. എന്നാല്‍ അന്ന് ആയുസ്സ് നഷ്ടപ്പെട്ട സൗമ്യ ഏല്‍ക്കേണ്ടി വന്നതിനേക്കാള്‍ ഭീകരമായ അനുഭവമാണ് മുളന്തുരുത്തി സ്വദേശിനിക്കുണ്ടായത്. ഡി9 കോച്ചില്‍ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ, ഡി10 കോച്ചില്‍ യാത്ര ചെയ്തിരുന്ന പ്രതി ബാബുക്കുട്ടന്‍ മുളന്തുരുത്തി സ്റ്റേഷനില്‍ ഇറങ്ങി ഡി9 കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. […]