ഡൽഹിയിൽ സംഘപരിവാർ ഭീകരത : കലാപത്തിനിടയിൽ മാധ്യമ പ്രവർത്തകന് വെടിയേറ്റു

സ്വന്തം ലേഖകൻ ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ ജയ്ശ്രീറാം വിളികളോടെ അഴിഞ്ഞാടി സംഘപരിവാർ അക്രമികൾ. വടികളും കമ്പിവടികളുമായി എത്തിയ അക്രമികൾ വാഹനങ്ങൾക്കും വീടുകൾക്ക് തീയിടുകയും ചെയ്തു. സംഘഷത്തിനിടെ ഗോകുൽപുരി മേഖലയിൽ രണ്ടുപേർക്ക് വെടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലാപം പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി അക്രമികൾ കാമറകളിൽനിന്ന് ദൃശ്യങ്ങൾ മായിച്ചു. കലാപത്തിനിടെ ഒരു മാധ്യമപ്രവർത്തകന് വെടിയേറ്റു. മൗജ്പുരിൽ ഉച്ചക്ക് 12 ന് ആയിരുന്നു സംഭവം. ഇയാളെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായണ്. കലാപം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയതോടെ കേന്ദ്രം 35 കമ്പനി കേന്ദ്ര സേനയേയും രണ്ട് […]