play-sharp-fill

സ്വർണ്ണ വ്യാപാരിയുടെ കാർ ആക്രമിച്ച്‌ 100 പവൻ കവർന്നു ; സ്വർണ്ണം കവർന്നത് മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞതിന് ശേഷം വെട്ടിപരിക്കേൽപ്പിച്ച്

സ്വന്തം ലേഖകൻ തിരുവനന്തരം : തലസ്ഥാനത്ത് സ്വർണ വ്യാപാരിയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം 100 പവൻ സ്വർണ്ണം കവർന്നു. സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ച് ജ്വല്ലറികൾക്ക് നൽകുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സമ്പത്ത് സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിലും പിന്നിലും രണ്ട് കാറുകളിലായി എത്തിയ അജ്ഞാതസംഘമാണ് ആക്രമണത്തിന് ശേഷം സ്വർണ്ണം കവർന്നത്. സമ്പത്തിന്റെ കാർ തടഞ്ഞുനിർത്തി മുളകുപൊടി എറിഞ്ഞു. തുടർന്ന് വെട്ടിപരിക്കേൽപ്പിച്ചതിന് പിന്നാലെ സംഘം സ്വർണം കവർന്ന് കടന്നുകളയുകയായിരുന്നെന്ന് സമ്പത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സമ്പത്ത് ആറ്റിങ്ങലിലെ സ്വർണക്കടയിലേക്ക് നൽകാനായുള്ള സ്വർണം കൊണ്ടുവരുമ്പോഴാണ് […]