സ്വർണ്ണ വ്യാപാരിയുടെ കാർ ആക്രമിച്ച്‌ 100 പവൻ കവർന്നു ; സ്വർണ്ണം കവർന്നത് മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞതിന് ശേഷം വെട്ടിപരിക്കേൽപ്പിച്ച്

സ്വർണ്ണ വ്യാപാരിയുടെ കാർ ആക്രമിച്ച്‌ 100 പവൻ കവർന്നു ; സ്വർണ്ണം കവർന്നത് മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞതിന് ശേഷം വെട്ടിപരിക്കേൽപ്പിച്ച്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തരം : തലസ്ഥാനത്ത് സ്വർണ വ്യാപാരിയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം 100 പവൻ സ്വർണ്ണം കവർന്നു. സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ച് ജ്വല്ലറികൾക്ക് നൽകുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

സമ്പത്ത് സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിലും പിന്നിലും രണ്ട് കാറുകളിലായി എത്തിയ അജ്ഞാതസംഘമാണ് ആക്രമണത്തിന് ശേഷം സ്വർണ്ണം കവർന്നത്. സമ്പത്തിന്റെ കാർ തടഞ്ഞുനിർത്തി മുളകുപൊടി എറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വെട്ടിപരിക്കേൽപ്പിച്ചതിന് പിന്നാലെ സംഘം സ്വർണം കവർന്ന് കടന്നുകളയുകയായിരുന്നെന്ന് സമ്പത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സമ്പത്ത് ആറ്റിങ്ങലിലെ സ്വർണക്കടയിലേക്ക് നൽകാനായുള്ള സ്വർണം കൊണ്ടുവരുമ്പോഴാണ് സംഭവം. സമ്പത്തിന്റെ കാറിന്റെ മുന്നിലും പിന്നിലുമായിട്ടായിരുന്നു സംഘത്തിന്റെ കാറുകൾ ഉണ്ടായിരുന്നത്.

മുന്നിലെ കാർ നിർത്തിയാണ് സമ്പത്ത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞതിന് ശേഷം വെട്ടുകത്തികൊണ്ട് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. ആക്രമണത്തിൽ സമ്പത്തിന്റെ ഡ്രൈവറായ അരുണിനും മർദനമേറ്റിട്ടുണ്ട്.

അരുണിനെ കാറിൽ നിന്നിറക്കി അക്രമികൾ വന്ന കാറിൽ കയറ്റി മർദിച്ച് വാവറ അമ്പലത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

സമ്പത്തിനൊപ്പം കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നും സമ്പത്ത് പൊലീസിൽ നൽകിയ പരാതിയിലുണ്ട്. സംഭവത്തിൽ മംഗലാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.