ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവം ; ബസ് ജീവനക്കാർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ കോഴിക്കോട്: ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച കോഴിക്കോട് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാർ അറസ്റ്റിൽ. കൊടുവള്ളി കിഴക്കോത്ത് ആവിലോറ വെള്ളത്തിങ്കൽ റിതേഷ്, ഡ്രൈവർ പെരുവയൽ മുതലക്കുണ്ട് നിലം മുഹമ്മദ് റാഫി എന്നിവരെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് സഹായി ആംബുലൻസ് ഡ്രൈവർ സിറാജിനെയാണ് താമരശേരിക്കു സമീപം ഈങ്ങാപ്പുഴയിൽവച്ച് മർദിച്ചത്. തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു വച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബസ് ജീവനക്കാരുടെ അക്രമത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ […]