പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് കേസുകളിലായി യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പിടിയിൽ. രണ്ട് വിത്യസ്ത കേസുകളിലായാണ് ഇരുവരെയും നിലമ്പൂര്‍ പൊലീസ് പിടികൂടിയത്. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിലും 16 വയസുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി ഡബ്ല്യു സി)ക്ക് ലഭിച്ച പരാതിയിലാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെെയും പിടികൂടിയത്. ഇവരെ നിലമ്പൂര്‍ […]

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നോക്കി പ്രണയഗാനം പാടുകയും ശല്യം ചെയ്യുകയും ചെയ്ത 43കാരന് ജയിൽ ശിക്ഷ;പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്

സ്വന്തം ലേഖകൻ മുംബൈ: പ്രണയഗാനം പാടി 16കാരിക്ക് പിറകെ സ്ഥിരമായി നടന്ന 43കാരന് ഒരു വര്‍ഷത്തെ ജ‌യില്‍ ശിക്ഷ വിധിച്ച് കോടതി. “ചെഹ്‌റ തേരാ നൂറാനി ഹേ” (നിങ്ങളുടെ മുഖം തിളങ്ങുന്നു) എന്ന ഗാനം ആലപിച്ചാണ് ഇയാള്‍ സ്ഥിരമായി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നത്.കുടുംബ ജീവിതം നയിക്കുന്ന ആളാണ് പ്രതി. താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചിട്ടും ഇയാള്‍ ശല്യം ചെയ്യുന്നത് തുടരുകയും ഒരിക്കല്‍ പരാതി നല്‍കാന്‍ അമ്മയ്‌ക്കൊപ്പം പൊലീസ് സ്‌റ്റേഷനിലേക്ക് പോകുമ്പോൾ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. 2017 മാര്‍ച്ച്‌ 12 ന് ഉച്ചയ്ക്ക് 2 മണിയോടെ ഇരുവരും […]

കോട്ടയം മെഡിക്കല്‍ കോളജിലെ സ്ത്രീകളടക്കമുള്ള സുരക്ഷ ജീവനക്കാരെ മര്‍ദിച്ച കേസ് : യുവാവ് പിടിയിൽ; ജീവനക്കാരിയെ അസഭ്യംപറഞ്ഞ് കഴുത്തിനുപിടിച്ച്‌ തള്ളി.

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരെ മര്‍ദിച്ച യുവാവ് പൊലിസ് പിടിയിൽ. ഗാന്ധിനഗര്‍ പൊലീസ് ആണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം കിഴക്കേ കല്ലട ഓണാമ്പലം ചെരിയന്‍ പുറത്ത് രാജേഷിനെയാണ് മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ഗാന്ധിനഗര്‍ പൊലീസിനു കൈമാറിയത്. സുരക്ഷ വിഭാഗം മേധാവി കടുത്തുരുത്തി സ്വദേശിയായ ജോയ്സ്, സുരക്ഷ ഉദ്യോഗസ്ഥരായ ബിജു തോമസ് പനയ്ക്കപ്പാലം, മലപ്പുറം സ്വദേശി സൗദാമിനി, കുടുംബശ്രീ ജീവനക്കാരന്‍ എന്നിവരെയാണ് മര്‍ദിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്ബതിന് നാലാം വാര്‍ഡിന് സമീപത്തെ പ്രവേശന കവാടത്തിലാണ് സംഭവം. രാജേഷും […]

പോക്സോ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍;എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്; കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായത്.

സ്വന്തം ലേഖകൻ കൊടുവള്ളി: തലശ്ശേരിയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. തലശ്ശേരി പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെത്തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വൈകുന്നേരത്തോടെ മുഹമ്മദിനെ കോടതിയില്‍ ഹാജരാക്കും.