play-sharp-fill

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണര്‍ക്ക് അയച്ചേക്കും.സുപ്രിംകോടതി അഭിഭാഷകരില്‍ നിന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണര്‍ക്ക് അയച്ചേക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിൽ, അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. സുപ്രിംകോടതി അഭിഭാഷകരില്‍ നിന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിയമവകുപ്പ് ഓര്‍ഡിനന്‍സ് തയാറാക്കി. ഇന്നു തന്നെ ഇതു ഗവര്‍ണര്‍ക്ക് അയക്കുമെന്നാണ് സൂചന. ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ ഒപ്പിടുമെന്ന പ്രതീക്ഷ സര്‍ക്കാരിനില്ല. പകരം രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ സുപ്രിംകോടതിയെ സമീപിക്കുകയും […]

‘സെനറ്റ് അംഗങ്ങളെ ഇന്നുതന്നെ പിന്‍വലിക്കണം’; അന്ത്യശാസനവുമായി ഗവര്‍ണര്‍

കേരള സര്‍വകലാശാല വി.സിക്ക് അന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണം. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് ചട്ടവിരുദ്ധമെന്ന് വി.സി അറിയിച്ചിരുന്നു. അംഗങ്ങളെ പിന്‍വലിച്ചത് റദ്ദാക്കണമെന്ന് ഗവര്‍ണര്‍ക്ക് വിസി കത്തയച്ചിരുന്നു. തന്റെ നിർദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെയാണ് ഗവർണർ അയോഗ്യരാക്കിയത്. ചാൻസലർകൂടിയായ ഗവർണർതന്നെ നാമനിർദേശം ചെയ്ത 15 പേർക്ക് എതിരെയാണ് നടപടി.