എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ്‌ബോസിൽ ഒരു എൻട്രി കൊടുത്താൽ ഈ നാടും രാജ്യവും രക്ഷപ്പെടും : മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് ശബരീനാഥൻ

സ്വന്തം ലേഖകൻ ബാലരാമപുരം: എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ്‌ബോസിൽ എൻട്രി കൊടുത്താൽ ഈ നാടും രാജ്യവും രക്ഷപ്പെടും. മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് കെ.എസ് ശബരീനാഥൻ എം.എൽ.എ. പഴയ രാഷ്ട്രീയക്കാരനായത് കൊണ്ടാകാം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എവിടെ ചാനൽ കണ്ടാലും മൈക്ക് കണ്ടാലും പ്രസ്താവന നടത്തുന്നതെന്ന് ശബരീനാഥൻ പറഞ്ഞു. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . ‘ഗവർണർ ഇപ്പോൾ ബാലരാമപുരം വഴി കോവളത്തേക്ക് പോകുന്ന വഴി ആണെങ്കിൽ പോലും നമ്മുടെ ഈ കൂട്ടം കണ്ടാൽ ഇവിടെ നിന്ന് […]

ഗവർണർക്ക് നേരെ പ്രതിഷേധത്തിന് സാധ്യത ; സൈഡ് പ്ലസ് സുരക്ഷയൊരുക്കാൻ ഡി.ജി.പി നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതോടെ ഗവർണറുടെ സുരക്ഷ സെഡ് പ്ലസ് വിഭാഗത്തിലെക്ക് വർധിപ്പിക്കാൻ ഡി.ജി.പി നിർദ്ദേശം. ഇതോടെ ഗവർണർ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ കേരള പൊലീസ് സുരക്ഷയൊരുക്കും. സംസ്ഥാനത്തിന് പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് സുരക്ഷയുടെ ചുമതല. ഗവർണർക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യൻ നേവിയിൽനിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാർ. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ […]

ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവം ; ഇർഫാൻ ഹബീബിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  സ്വന്തം ലേഖകൻ കണ്ണൂർ: ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തിൽ ഇർഫാൻ ഹബീബിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. ഇർഫാൻ ഹബീബിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ നീതി സംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി എൻ.ആർ സുധാകരനാണ് പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിരിക്കുന്നത്. സംസ്ഥാന ഗർണറെ അക്രമിക്കാൻ ശ്രമിച്ചുവെന്ന് ഗവർണർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും സംസ്ഥാന സർക്കാരോ പൊലീസ് വകുപ്പോ നിയമനടപടികൾ കൈക്കെള്ളാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് പരാതി […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടെന്ന് തോന്നിയാൽ ഞാൻ രാജിവെച്ച് വീട്ടിലേക്ക് പോകും ; ആരിഫ് മുഹമ്മദ് ഖാൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഞാനാണെങ്കിൽ ഭരണം പോയാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടെന്നു കണ്ടാൽ ഞാൻ രാജിവെച്ച് വീട്ടിലേക്കുപോവുമെന്ന് ഗവർണർ പറഞ്ഞു. പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് മഹാത്മാഗാന്ധി നൽകിയ വാഗ്ദാനമാണിത്. പാകിസ്ഥാനിൽ ഹിന്ദുക്കൾ അങ്ങേയറ്റത്തെ പീഡനമാണ് നേരിടുന്നതെന്നും ഇപ്പോൾ തനിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങളിൽ ഒരു ഉത്കണ്ഠയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമം നടത്തുന്നവരുടെ വികാരത്തെ മാനിക്കേണ്ടതില്ലെന്നും പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. കണ്ണൂരിൽ തനിക്കെതിരെ പ്രതിഷേധിച്ചവർ മലയാളികളല്ല. ഉത്തരേന്ത്യക്കാരാണ്. ജെഎൻയുവിൽനിന്നും അലിഗഢിൽനിന്നും വന്നവരായിരുന്നു […]