ക്യാപ്റ്റന്റെ അല്ലാതെ ആരുടെയും പടം പോസ്റ്ററിൽ പാടില്ല….! പാർട്ടിയുടെ അനുമതിയില്ലാതെ സ്വന്തം പടംവച്ച് പോസ്റ്റർ അടിച്ച ആരിഫിന് പണി കിട്ടിയേക്കും ; സ്ഥാനാർത്ഥികൾ വിജയിക്കട്ടെയെന്ന ഉദ്ദേശത്തോടെയാണ് ചെയ്തതെന്ന് വിശദീകരണം :കനൽത്തരി സഖാവിന്റെ പോസ്റ്റർ വിവാദത്തിൽ ഉഴറി സി.പി.എം

സ്വന്തം ലേഖകൻ ആലപ്പുഴ: വ്യക്തിപൂജ വിവാദത്തിൽ ഉഴറുന്ന സിപിഎമ്മിന് തിരിച്ചടിയായി പോസ്റ്റർ വിവാദവും. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുഖ്യപ്രചാരകനായി ഉണ്ടായിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ ചിത്രമാണ് കേരളത്തിൽ അങ്ങോളമിങ്ങോളം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സിപിഎം ഉപയോഗിച്ചതും.മുഖ്യമന്ത്രിയുടേത് അല്ലാതെ മറ്റാരുടെയും ചിത്രം ആരും അധികം ഉപയോഗിക്കുകയും ചെയ്തിരുന്നില്ല. അങ്ങനെ ക്യാപ്ടൻ എന്ന ലേബലിൽ മുഖ്യമന്ത്രി പിണറായി കളം നിറഞ്ഞ് നിൽക്കുമ്പോഴാണ് പാർട്ടിയ്ക്കുള ്‌ളിൽ തന്നെ വിവാദമായി ആലപ്പുഴയിൽ നിന്നും മറ്റൊരു വ്യക്തിപൂജാ വിവാദം ഉയർന്നിരിക്കുന്നത്. എ.എം.ആരിഫ് എംപി സ്വന്തം പടംവെച്ച് സ്ഥാനാർത്ഥികൾക്ക് പോസ്റ്ററടിച്ചുനൽകിയതാണ് പാർട്ടിക്കുള്ളിൽ വിവാദമായത്. […]