play-sharp-fill

ഞാനാ ടൈപ്പുമല്ല, അങ്ങനത്തെ മനസുമല്ല എനിക്ക് ; അയാളുടെ ലൈഫ് സക്‌സസ് ആവുന്നെങ്കിൽ ആവട്ടെ : ആത്മഹത്യ ചെയ്യുന്നതിന് മുൻപ് അർച്ചന കൂട്ടുകാരിൽ ഒരാൾക്ക് അയച്ച് കൊടുത്ത് ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖകൻ ആലപ്പുഴ : റംസിയുടെ ആത്മഹത്യയുടെ ഞെട്ടലിൽ നിന്നും മുക്തമാകുന്നതിന് മുൻപ് തന്നെ കേട്ടൊരു മരണവാർത്തയാണ് ആലപ്പുഴ സ്വദേശിനിയായ അർച്ചനയുടെ ആത്മഹത്യ. ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിൽ സ്ത്രീധനത്തിന്റെ പേരിൽ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയതിൽ മനംനൊന്താണ് അർച്ചന ജീവനൊടുക്കിയത്. ഇപ്പോഴിതാ ജീവനൊടുക്കുന്നതിന് മുൻപ് അർച്ചന കൂട്ടുകാരിൽ ഒരാൾക്ക് അയച്ച് കൊടുത്ത് ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. അർച്ചനയുടെ ശബ്ദസന്ദേശത്തിന്റെ പൂർണ്ണരൂപം കഴിക്കാനായി ഒതളങ്ങ അലമാരയിൽ സൂക്ഷിച്ചിരുന്നെന്നും ആരോ അത് മാറ്റി വച്ചെന്നും വെളുപ്പെടുത്തുന്നത്.’ഞാൻ ഒന്നും ചെയ്യില്ലെന്ന് നല്ല വിശ്വാസമാണ് അയാൾക്ക്. എല്ലാം ശരിയാക്കി […]