പരസ്യചിത്രീകരണം നടത്തിയത് ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താനെന്ന വ്യാജേനെ : അനുശ്രീയോട് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ തൃശൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തിഭയത് ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താനെന്ന വ്യാജേനെ അപക്ഷേ നൽകിയെന്ന് ക്ഷേത്ര ഭരണ സമിതി. ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന സംഭവത്തിൽ ഹിന്ദുസ്ഥാൻ യൂനിലിവർ കമ്പനി, നടി അനുശ്രീ, പരസ്യ കമ്പനിയായ സിക്‌സ്ത് സെൻസിന്റെ ഉദ്യോഗസ്ഥൻ ശുഭം ദുബെ എന്നിവരിൽനിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇവരുടെ പക്കലുള്ള ഇലക്‌ട്രോണിക് രേഖകൾ തിരിച്ചുകിട്ടാനും ചിത്രീകരിച്ച പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് തടയാനും കോടതിയെ സമീപിക്കുമെന്നും […]

നടി അനുശ്രീക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കി

സ്വന്തം ലേഖകന്‍ തൃശ്ശൂര്‍: ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കി എന്ന് ആരോപിച്ച് അനുശ്രീയ്‌ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തേക്ക് സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചര്‍ പ്രൊട്ടക്ട് എന്ന ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഉത്പന്നം സംഭാവന / വഴിപാട് നല്‍കുന്നതിനും, ജനുവരി 12 മുതല്‍ 15 വരെയുള്ള തീയതികളില്‍ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷന്‍ നടത്തുന്നതിനും വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ മറവില്‍ ദേവസ്വം ഭരണ സമിതി നല്‍കിയ അനുമതി, ദുര്‍വിനിയോഗം ചെയ്ത് പരസ്യചിത്രം നിര്‍മ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി […]

കെട്ടാന്‍ മുട്ടി നില്‍ക്കുകയല്ല ഞാന്‍, കെട്ടിയാല്‍ അടുത്ത ചോദ്യം എന്നാണ് ഡിവോഴ്‌സ് എന്നായിരിക്കില്ലേ ; വിമര്‍ശകരെ കണ്ടം വഴി ഓടിച്ച് അനുശ്രീ

സ്വന്തം ലേഖകന്‍ കൊച്ചി : ലോക്ക് ഡൗണില്‍ സഹോദരന്‍ തലയില്‍ ക്രീം തേച്ചുതരുന്ന ഫോട്ടോ അനുശ്രീ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തതിരുന്നു. സഹോദരനും അനുശ്രീയും തമ്മിലുള്ള ചിത്രം കണ്ട ചില ആരാധകര്‍ നടി അനുശ്രീയോട് വളരെ സ്‌നേഹത്തോടെയാണ് പ്രതികരിച്ചത്. എന്നാല്‍ ചിലരാവട്ടെ ഈ ചിത്രത്തിന് വിമര്‍ശനവും പരിഹാസവുമായിട്ടാണ് രംഗത്ത് എത്തിയത്. എന്നാല്‍ വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകള്‍ ഇട്ടവരുടെ പേരെടുത്ത് പറഞ്ഞാണ് അനുശ്രീ ഫെയ്‌സ്ബുക്ക് പേജില്‍ ലൈവിലെത്തിയത്. ഇവരെ നേരിട്ട് കാണാനായാല്‍ വിശദമായി മറുപടി നല്‍കാമെന്നും അനുശ്രീ പറഞ്ഞു. ഇന്ന് ആങ്ങളയ്ക്ക് അനുശ്രീയെക്കൊണ്ട് കാര്യമുണ്ട് എന്നായിരുന്നു […]