play-sharp-fill

കെഎസ്‌ആര്‍ടിസിയിൽ ഫെബ്രുവരിയിലെ പകുതി ശമ്പളം നല്‍കി; സിഐടിയുവിനെ ചര്‍ച്ചയ്ക്ക് വിളിച്ച്‌ മന്ത്രി; ഗഡുക്കളായി ശമ്പളം എന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം:തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്‌ആര്‍ടിസി. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ പകുതിയാണ് നല്‍കിയത്.സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയില്‍ നിന്നാണ് ശമ്പളം നല്‍കിയത്. അതേസമയം കെഎസ്‌ആര്‍ടിസി ശമ്പളവിതരണം സംബന്ധിച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു നാളെ സിഐടിയുവുമായി ചര്‍ച്ച നടത്തും.ഗഡുക്കളായി ശമ്പളം എന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്നാണ് സൂചന. ഇക്കാര്യം മന്ത്രി സി.ഐ.ടി.യു നേതാക്കളെ അറിയിക്കും. ശമ്പളം ഒറ്റത്തവണയായി വേണ്ടവര്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗഡുക്കളായി നല്‍കുന്നതില്‍ ജീവനക്കാര്‍ക്ക് എതിര്‍പ്പില്ലെന്നാണ് ഇത് […]

വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലെങ്കിൽ ഇനി പണി കിട്ടും…! നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : വ്യക്തമല്ലാത്ത രീതിയിൽ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന രീതിയിലും വാഹനങ്ങളിൽ മാറ്റം വരുത്താൻ ആർക്കും അവകാശമില്ല. വാഹനങ്ങളുടെ മുന്‍-പിന്‍ നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പർ പ്ലേറ്റുകളെ കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ വലിപ്പവും നിറവും സംബന്ധിച്ചമുള്ള മാനദണ്ഡങ്ങൾ മോട്ടോർ വാഹന വകുപ്പ് കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്. […]

നിരീക്ഷണം ഇനി ക്യാമറ കണ്ണുകളിലൂടെ…!സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും; ഈ മാസം 28 ന് മുൻപ് ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗത മന്ത്രി; ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കാൻ തീരുമാനമായി. ഈ മാസം 28 ന് മുന്‍പ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കണം. ബസിന്റെ മുന്‍ഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു യോഗം. ഇതിനാവശ്യമായ ചെലവിന്റെ 50 […]

KSRTC ബസുകൾ റോഡിലൂടെ ചീറി പായുന്നത് കണ്ടോ? വീഡിയോ എടുക്കൂ.. വാട്സാപ്പ് ചെയ്യൂ, ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യും, ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ കെഎസ്ആർടിസി ബസ്സുകളുടെ വീഡിയോകളും ഫോട്ടോസുമൊക്കെ വലിയരീതിയിൽ വൈറൽ ആവാറുണ്ട്. വളവ് തിരിയുന്നതും കയറ്റം കയറുന്നതും ഇറക്കം ഇറങ്ങുന്നതും എങ്ങനെ മൊത്തത്തിൽ താരം ആണ് ആന വണ്ടി. ഇതിനെല്ലാം ഒപ്പം വിവാദങ്ങളും കെഎസ്ആർടിസിക്ക് കുറവല്ല. ഏറ്റവും ഒടുവിൽകുഴൽമന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് വ്യാപകമായി വിമർശനം ഉയർത്തുകയും ചെയ്തു. സംഭവത്തിൽ ഡ്രൈവറെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ പുതിയ നടപടി ഉണ്ടായിരിക്കുകയാണ്. സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിഡിയോ പകർത്തി […]

വാഹനനികുതി കുടിശിക: തവണകൾക്ക് നിയന്ത്രണം;തവണകളില്‍ മുടക്കം വരുത്തിയാൽ വീണ്ടും തവണകൾ അനുവദിക്കില്ല

തിരുവനന്തപുരം: വാഹന നികുതി കുടിശികയുടെ ഇളവുകൾക്ക് നിയന്ത്രണം. കുടിശികയ്ക്ക് തവണകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി, ഇന്ധന വില വർദ്ധനവ് തുടങ്ങിയ കാരണങ്ങളാൽ വാഹന മേഖല നേരിടുന്ന പ്രതിസന്ധിമൂലം നികുതി അടയ്ക്കാനാവാത്ത സാഹചര്യം പരിഗണിച്ച് വ്യക്തിഗത അപേക്ഷകളിന്മേൽ നികുതി കുടിശികയ്ക്ക് ഗവൺമെന്റ് അനുവദിക്കുന്ന തവണകൾ കൃത്യമായി അടയ്ക്കാതെ വീണ്ടും തവണകൾക്കായി അപേക്ഷ സമർപ്പിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കൃത്യമായി ലഭിക്കാത്ത സാഹചര്യം പരിഗണിച്ചാണ് നടപടി. ഇനിമുതൽ വാഹനനികുതി കുടിശികയ്ക്ക് അനുവദിക്കുന്ന തവണകളില്‍ […]