KSRTC ബസുകൾ റോഡിലൂടെ ചീറി പായുന്നത് കണ്ടോ? വീഡിയോ എടുക്കൂ.. വാട്സാപ്പ് ചെയ്യൂ, ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യും, ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ

KSRTC ബസുകൾ റോഡിലൂടെ ചീറി പായുന്നത് കണ്ടോ? വീഡിയോ എടുക്കൂ.. വാട്സാപ്പ് ചെയ്യൂ, ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യും, ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ കെഎസ്ആർടിസി ബസ്സുകളുടെ വീഡിയോകളും ഫോട്ടോസുമൊക്കെ വലിയരീതിയിൽ വൈറൽ ആവാറുണ്ട്. വളവ് തിരിയുന്നതും കയറ്റം കയറുന്നതും ഇറക്കം ഇറങ്ങുന്നതും എങ്ങനെ മൊത്തത്തിൽ താരം ആണ് ആന വണ്ടി.

ഇതിനെല്ലാം ഒപ്പം വിവാദങ്ങളും കെഎസ്ആർടിസിക്ക് കുറവല്ല. ഏറ്റവും ഒടുവിൽകുഴൽമന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് വ്യാപകമായി വിമർശനം ഉയർത്തുകയും ചെയ്തു. സംഭവത്തിൽ ഡ്രൈവറെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ പുതിയ നടപടി ഉണ്ടായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിഡിയോ പകർത്തി വാട്സാപ്പിൽ അയയ്ക്കാൻ സംവിധാനവുമായി രം​ഗത്തുവന്നിരിക്കുകയാണ് ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 91886-19380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം.

ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനുമാണു ഗതാഗത വകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണു പരിഷ്കാരമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എന്നാൽ ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരം ആണിതെന്നാണ് ഭരണപക്ഷ യൂണിയനുകൾ ഉൾപ്പെടെ വിമർശിച്ചത്.