മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ കൊലപ്പെടുത്താൻ കാരണമായത് പെട്ടെന്ന് തോന്നിയ ദേഷ്യവും വൈരാഗ്യവും ; ബക്കറ്റിലെ വെള്ളത്തിൽ കിടന്ന് കുഞ്ഞ് പിടഞ്ഞപ്പോൾ മനസ്താപം തോന്നി ; കൊലപ്പെടുത്തിയത് കുളിപ്പിച്ച് തോർത്തിയതിന് ശേഷം തലയണ മുഖത്ത് അമർത്തി : ദിവ്യയുടെ മൊഴി സാക്ഷര കേരളത്തെ ഞെട്ടിക്കുന്നത്
സ്വന്തം ലേഖകൻ കൊല്ലം: കുണ്ടറ കാഞ്ഞിരക്കോട് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായത് യുവതിയ്ക്ക് പെട്ടെന്നുണ്ടായ ദേഷ്യത്തെയും വൈരാഗ്യത്തെയും തുടർന്ന്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കുണ്ടറ ചിറ്റുമലയിൽ ആയുർവേദ ക്‌ളിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് (25) പൊലീസ് പിടികൂടിയത്. ബബൂൽ ദിവ്യ ദമ്പതികളുടെ ഏകമകളായ അനൂപ കൊല്ലപ്പെട്ട സംഭവത്തിലാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ ദിവ്യയുടെ വീട്ടിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അച്ഛൻ ഓട്ടം പോയിരിക്കുകയായിരുന്നു.ഭർത്താവ് ആയുർവേദ ക്ലിനിക്കിലേക്കും പോയി. കുഞ്ഞും താനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനോട് പെട്ടെന്ന് […]