കാസർകോട് ഐസ്‌ക്രീം കഴിച്ച് പെൺകുട്ടി മരിച്ച സംഭവം : പെൺകുട്ടിയുടെ മൂത്തസഹോദരൻ പൊലീസ് പിടിയിൽ ; കുടുംബത്തെ ഒന്നാകെ വിഷം കലർത്തി കൊല്ലാൻ യുവാവ് ശ്രമിക്കുകയായിരുന്നെന്ന് പൊലീസ്
സ്വന്തം ലേഖകൻ കാസർഗോഡ്: ബളാൽ അരിങ്കല്ലിൽ പെൺകുട്ടി മരണം കൊലപാതകമാണെന്ന് പൊലീസ്. ബളാൽ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി (16)യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഐസ്‌ക്രീമിൽ വിഷം കലർത്തി കുടുംബത്തെ മുഴുവൻ കൊല്ലാൻ ശ്രമിച്ച മൂത്തസഹോദരൻ ആൽബിൻ ബെന്നി(22)യെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പിതാവ് ബെന്നി, മാതാവ് ബെസി എന്നിവരും ഐസ്‌ക്രീം കഴിച്ച് ചികിത്സയിലാണ്. പിതാവ് ബെന്നി അതീവ ഗുരുതരനിലയിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാതാവ് ബെസി കണ്ണൂർ മിംസിലുമാണ് ചികിത്സയിൽ കഴിയുന്നത്. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന ആളാണ് ആൽബിൻ. ഈ യുവാവിന് […]