play-sharp-fill

‘അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്; നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്’..! പരിഹസിച്ച് എം.എം.മണി

സ്വന്തം ലേഖകൻ തിരുവനന്തപുരം : അനില്‍ ആന്റണി ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം എംഎല്‍എയുമായ എം.എം.മണി രംഗത്തെത്തി. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണെന്നും അവസാനത്തെയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുതെന്നുമാണ് കോണ്‍ഗ്രസുകാരോട് മണിയുടെ പരിഹാസം. എം എം മണി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ ‘വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തല്‍… അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്. പാഴാക്കരുത്’. അതേസമയം ബിജെപിയുടെ കെണിയില്‍ വീഴുകയായിരുന്നു അനില്‍ ആന്റണിയെന്ന് […]

അനില്‍ ആന്റണിയുടെ രാജി;രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ല ; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി എ കെ ആന്റണി

സ്വന്തം ലേഖകൻ തിരുവനന്തപുരം : അനില്‍ ആന്റണി കോണ്‍ഗ്രസ് പദവികളിൽ നിന്നും രാജിവെച്ച വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എ കെ ആന്റണി. രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ലെന്ന് പറഞ്ഞ ആന്റണി മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. താനൊരു കല്യാണം കൂടാൻ വന്നതാണ്. ഇപ്പോൾ ഇതിനെപ്പറ്റി സംസാരിക്കുന്നത് ഔചിത്യമല്ലന്നും എ കെ ആന്റണി പറഞ്ഞു. ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റ് വിവാദത്തിന് പിന്നാലെയാണ് കോൺഗ്രസിലെ പദവികളിൽ നിന്നും അനിൽ കെ ആന്റണി രാജിവെച്ചത്. രാജി വ്യക്തിപരമാണെന്നാണ് അനിൽ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചത്. കോൺ​ഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് അസഹിഷ്ണുതയാണ്. പാർട്ടി അധപതിച്ചിരിക്കുകയാണെന്നും […]

ബിബിസി ഡോക്യുമെന്ററി വിവാദം; അനില്‍ ആന്റണി രാജിവെച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ പി സി സി മീഡിയ സെല്‍ കണ്‍വീനറും മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ കേരള മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണി രാജി വെച്ചു. ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്തതിന് പിന്നാലെ പാര്‍ട്ടി പദവികളില്‍ നിന്ന് രാജി വെച്ചത്. കേന്ദ്രസര്‍ക്കാര്‍ വിലക്കിനെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചും ബി ബി സി ഡോക്യുമെന്ററിയെ വിമര്‍ശിച്ചുമായിരുന്നു അനില്‍ […]