ചുംബനസമരത്തോട് അന്നും ഇന്നും യോജിപ്പില്ല; എ.എന്‍. ഷംസീര്‍
സ്വന്തം ലേഖകൻ കൊച്ചി: താൻ അത്ര വലിയ പുരോഗമനവാദി അല്ല എന്നും ചുംബന സമരത്തോട് അന്നും ഇന്നും വിയോജിപ്പ് ആണെന്നും സ്പീക്കർ എ എൻ ഷംസീർ. ഒരു അഭിമുഖത്തിൽ സംസാരിച്ചപ്പോഴാണ് സ്പീക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്. ചുംബന സമരം പോലെയുള്ള അരാജകത്വ പ്രവണതകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അതുകൊണ്ടാണ് അന്ന് അതിനെ എതിര്‍ത്തത്. ഇപ്പോഴും അതേനിലപാട് തന്നെയാണുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സ്വീകരിച്ച നിലപാട് സ്പീക്കറും ആവര്‍ത്തിച്ചു. ‘സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങള്‍ തെരുവില്‍ ചെയ്യേണ്ടതില്ലെന്നും ഷംസീര്‍ പറഞ്ഞു. ചുംബിക്കുന്നത് എങ്ങനെ […]