പീഡനത്തിനിരയായ യുവതിയുടെ പരാതി ഇവിടെ എടുക്കില്ലെന്ന് പറഞ്ഞ് അടുത്ത സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടു; തിരൂർ സ്റ്റേഷനിൽ നടന്നത് ഗുരുതരമായ കൃത്യവിലോപം; എസ്എച്ച്ഒ ടി.പി ഫർഷാദിന് ഉണ്ടായത് ഗുരുതര വീഴ്ച

സ്വന്തം ലേഖകൻ  കോ​ട്ട​ക്ക​ല്‍: എന്നെ ഒരാൾ പീ​ഡി​പ്പി​ച്ചുവെന്ന പ​രാ​തി​യു​മാ​യി തിരൂർ സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​യ യു​വ​തി​യെ മ​റ്റൊ​രു സ്​​റ്റേ​ഷ​നി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട​ത് വി​വാ​ദ​മാ​യി. തി​രൂ​ര്‍ പൊ​ലീ​സ് ​സ്​​റ്റേ​ഷ​നി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ യു​വ​തി പ​രാ​തി​യു​മാ​യി എ​ത്തു​ന്ന​ത്.   വി​വ​രം പ​റ​ഞ്ഞെ​ങ്കി​ലും പ​രാ​തി എ​ഴു​തി​യെ​ടു​ക്കാ​നോ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നോ പൊ​ലീ​സ്​ ത​യാ​റാ​യി​ല്ല. സം​ഭ​വം ന​ട​ന്ന​ത് കോ​ട്ട​ക്ക​ലി​ലാ​ണെ​ന്നും അ​വിടെ പോ​യി പരാതി നല്കാനും പൊ​ലീ​സ് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി സ​ത്യ​വാ​ങ്മൂ​ല​വും കൊ​ടു​ത്തു.   തു​ട​ര്‍​ന്ന് വൈ​കീ​ട്ട്​ 5.30ഓ​ടെ​യാ​ണ്​ ഇ​തേ ഓ​ട്ടോ​റി​ക്ഷ​യി​ലാണ് ഇ​വ​ര്‍ കോ​ട്ട​ക്ക​ലി​ല്‍ എ​ത്തു​ന്ന​ത്. ഇ​ര​യു​ടെ മൊ​ഴി കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും, ഏത് […]

അമേരിക്കൻ ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച്‌മെന്റിനെ നേരിടുന്ന ആദ്യ പ്രസിഡന്റാകാൻ ഒരുങ്ങി ട്രംപ് ; 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുന്നതിൽ നിന്നും വിലക്കാനും നീക്കം : വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ട്രംപിനെതിര പ്രമേയവുമായി ഡെമോക്രാറ്റിക് പാർട്ടി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ക്യാപിറ്റോൾ കലാപത്തിന് പ്രേരണനൽകിയ ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുവാനുള്ള നടപടികളുമായി ഡെമോക്രാറ്റിക് പാർട്ടി തീരുമാനിച്ചു. കലാപത്തിന് ശേഷം വളരെ തിടുക്കത്തിലാണ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടി നീക്കവുമായി മുന്നോട്ട് പോകുന്നത്. ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രമേയം തിങ്കളാഴ്ച്ച  പാർലമെന്റിൽ അവതരിപ്പിക്കും. ട്രംപിന്റെ പ്രേരണയെ തുടർന്ന് ഒരാൾക്കൂട്ടം കാപ്പിറ്റോൾ മന്ദിരം ആക്രമിച്ചു എന്നാണ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളായ ഡേവിഡ് സിസിലിൻ, ടെഡ് ലിയു, ജാമീ റാസ്‌കിൻ എന്നിവർ തയ്യാറാക്കിയ ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ വ്യക്തമാക്കുന്നത്. ഒപ്പം ഇലക്ടറൽ കോളേജ് വോട്ടെണ്ണൽ തടസ്സപ്പെടുത്തി […]

ജനറൽ ഖാസിം സുലൈമാനിയേയും അബു മഹ്ദി അൽ മുഹൻദിസിനെയും കൊലപ്പെടുത്തിയത് ട്രംപിന്റെ നിർദേശപ്രകാരമെന്ന് പെന്റഗൺ ; ആസൂത്രിത കൊലപാതക കുറ്റം ചുമത്തി ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാഖ് കോടതി : തെളിയിക്കപ്പെട്ടാൽ ട്രംപിന് ലഭിക്കുക മരണശിക്ഷ വരെ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹൻദിസിന്റെയും വധവുമായി ബന്ധപ്പെട്ട കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഇവരുടെ വധവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ബാഗ്ദാദിലെ കുറ്റാന്വേഷണ കോടതിയാണ് ട്രംപിന് വാറന്റ് പുറപ്പെടുവിച്ചത്. കേസിൽ ആസൂത്രിത കൊലപാതകം എന്ന കുറ്റമാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. 2020 ജനുവരി മൂന്നിന് യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഖാസിം സുലൈമാനിയും അബു […]