കോവിഡ് ഭീഷണിയേയും പ്രകൃതിക്ഷോഭത്തേയും മറികടന്ന് അമീറ വരുന്നു; പ്രതീക്ഷയേകി നവാഗത സംവിധായകൻ മുഹമ്മദ് റിയാസ്

സ്വന്തം ലേഖകൻ  കോട്ടയം: കോവിഡ് ഭീഷണിയെയും പ്രതികൂല കാലവസ്ഥയെയും മറികടന്ന് പൂര്‍ണമായി ഔട്ട്‌ഡോറില്‍ സാഹസികമായി ചിത്രീകരിച്ച കോട്ടയം സ്വദേശിയുടെ ‘അമീറ’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. കോവിഡിനെ തുടര്‍ന്നു സിനിമ മേഖല നിശ്ചലമായപ്പോഴാണ് വെല്ലുവിളികള്‍ ഏറ്റെടുത്ത് തന്റെ ആദ്യചിത്രം സംക്രാന്തി സ്വദേശിയായ റിയാസ് മുഹമ്മദ് ഒരുക്കിയിരിക്കുന്നത് പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും അതിജീവനവുമൊക്കെ യഥാര്‍ഥ ഭാവത്തോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുകയാണെന്നു മുഹമ്മദ് റിയാസ് പറയുന്നു. ബാലനടി മീനാക്ഷിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ […]

അമീറയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യുമ്പോൾ ഫാത്തിമയ്ക്കത് സ്വപ്ന സാക്ഷാത്കാരം

സ്വന്തം ലേഖകൻ കൊച്ചി : അമീറാ സിനിമയുടെ ആദ്യ പാട്ട് ഇന്നു റിലീസ് ആകുമ്പോൾ അതിനു പിന്നിൽ ഒരു കഥയുണ്ട് അതിൽ ഒരു പാട്ടു കാരിയുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെയും ഒരു സംവിധായകന്റെ നല്ല മനസ്സിനെ കുറിച്ചും ആണ് പറയാൻ ഉള്ളത്. റിയാസ് മുഹമ്മദ് തന്റെ ആദ്യ സിനിമയിൽ പാടാൻ കണ്ടു വെച്ചിരുന്ന നിമിഷ എന്ന സുഹൃത്തിനു കൊറോണ പിടിപെട്ടു ശ്വാസ തടസ്സം ഉണ്ടായത് കൊണ്ടു പാടാൻ കഴിഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ചങ്ങായിക്കൂട്ടം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ പാട്ട് മത്സരം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടത് അവിടെ […]