play-sharp-fill

ജീവൻ രക്ഷിക്കുന്നവർക്ക് കൊടുക്കാനും പണമില്ല : അപകടം നടന്നാൽ കനിവ് 108 ലേക്ക് വിളിക്കാൻ നിൽക്കണ്ട ; കനിവ് ജീവനക്കാർ വെള്ളിയാഴ്ച അർധരാത്രി മുതൽ പണിമുടക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജീവൻ രക്ഷിക്കുന്നവർക്ക് കൊടുക്കാനും പണമില്ല. ശമ്പള പ്രതിസന്ധിയെ തുടർന്ന് കനിവ് 108 ആംബുലൻസ് ജീവനക്കാർ വെള്ളിയാഴ്ച അർധരാത്രി മുതൽ പണിമുടക്കും. ജീവനക്കാർ ക്ക് ശമ്പളം ലഭിക്കാത്തതും കരാർ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയുമാണ് പണിമുടക്കാൻ കാരണമെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു. കേരള സർക്കാരിന് കീഴിൽ ജി.വി.കെ ഇഎംആർഐ എന്ന തെലങ്കാനാ ആസ്ഥാനമായ കമ്പനിയാണ് ആംബുലൻസുകളുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്.ജീവനക്കാരുടെ പിഎഫ് ഉൾപ്പെടെയുളള ആനുകൂല്യങ്ങളുടെ കാര്യത്തിൽ കമ്പനി കബളിപ്പിച്ചുവെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായിട്ടാണ് […]

ആശുപത്രി മുറ്റത്ത് ആംബുലൻസ് ഉണ്ടായിരുന്നിട്ടും വിട്ട്‌നൽകിയില്ല ; ചികിത്സ കിട്ടാതെ വൃദ്ധൻ മരിച്ചു : ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആശുപത്രി മുറ്റത്ത് ആംബുലൻസ് ഉണ്ടായിരുന്നിട്ടും മെഡിക്കൽ കോളജിൽ എത്തിക്കാനായി ആംബുലൻസ് വിട്ട് നൽകാത്തതിനെ തുടർന്ന് രോഗി മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് അവശ നിലയിലായ വൃദ്ധനെ കുളത്തൂപ്പുഴ സർക്കാർ അശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ കുളത്തൂപ്പുഴ ആശുപത്രിയിൽ നിന്നും ആംബുലൻസ് വിട്ട് നിൽകിയില്ല എന്നതാണ് പരാതി. ആർപിഎൽ വൺ എ കോളനിയിൽ താമസിക്കുന്ന അളകനാണ് ചികിത്സ വൈകിയത് മൂലം മരിച്ചത്. […]