video
play-sharp-fill

മൃതദേഹം കൊണ്ടുവരുന്നതിന് പോലീസുകാർക്കെന്ന വ്യാജേന പണം തട്ടിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ പാലക്കാട്: ആന്ധ്രപ്രദേശില്‍ മരിച്ച അമ്പലപ്പുഴ സ്വദേശിയുടെ മൃതദേഹം കൊണ്ടുവരാന്‍ ബന്ധുക്കളില്‍നിന്ന്‌ 2000 രൂപ അധികം വാങ്ങിയ ആംബുലന്‍സ്‌ ഡ്രൈവറെ കേരളാ പോലീസ്‌ തമിഴ്‌നാട്ടില്‍വച്ച്‌ പിടികൂടി. വിശാഖപട്ടണത്ത്‌ മരണപ്പെട്ട അമ്പലപ്പുഴ സ്വദേശിയുടെ മൃതദേഹവുമായി വന്ന ഡ്രൈവര്‍ മൂര്‍ത്തി, ക്ലീനര്‍ രാമു എന്നിവരാണ്‌ കുമളി ചെക്ക്‌ പോസ്‌റ്റ്‌ വഴി മടങ്ങുന്നതിനിടെ പിടിയിലായത്‌. പാലക്കാട്‌ ചെക്ക്‌പോസ്‌റ്റില്‍ പോലീസുകാര്‍ 2000 രൂപ കൈക്കൂലി വാങ്ങിയാണ്‌ മൃതദേഹം കടത്തി വിട്ടതെന്നുപറഞ്ഞാണ്‌ വീട്ടുകാരില്‍നിന്ന്‌ 2000 രൂപ കൂടുതല്‍ വാങ്ങിയത്‌. ഈ വിവരം മരിച്ചയാളുടെ ബന്ധുവായ എസ്‌.ഐ: ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ […]

മിഥുനത്തില്‍ മോഹന്‍ലാല്‍ ഉര്‍വശിയെ ചാക്കിലാക്കി കടത്തിയെങ്കിൽ, ലോക് ഡൗണില്‍ കാമുകിയെ കടത്തിക്കൊണ്ടുവരാന്‍ ആംബുലൻസുമായി കാമുകനും സുഹൃത്തുക്കളും ; കാമുകിയെ കൊണ്ടുപോവാന്‍ തിരുവനന്തപുരത്ത് നിന്നും ആംബുലന്‍സുമായി വടകരയിലെത്തിയ യുവാക്കള്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ വടകര: പ്രേമത്തിന് കണ്ണും കാതും മാത്രമല്ല ലോക്ക്ഡൗണും കൊറോണയും ഒന്നും ഒരു പ്രശ്‌നമല്ല. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇപ്പോള്‍തന്നെ കൊണ്ടുപോകണമെന്ന് പ്രണയിനി ആവശ്യപ്പെട്ടതോടെ തിരുവന്തപുരം സ്വദേശിയായ കാമുകന്റെ മുന്നില്‍ ഒറ്റ വഴിയെ ഉണ്ടായിരുന്നുള്ളു. കാമുകിയെ കൂട്ടിക്കൊണ്ടുവരാന്‍ നേരെ ആംബുലന്‍സുമായി വടകരയിലേക്ക് പുറപ്പെട്ടു. കൂടെ രണ്ട് സുഹൃത്തുക്കളെയും കൂട്ടിയിരുന്നു. ഒടുവില്‍ കാമുകനുള്‍പ്പെടെ മൂന്ന് പേരും പൊലീസ് പിടിയില്‍. കാമുകിയെ കടത്തിക്കൊണ്ടു പോകാന്‍ തിരുവനന്തപുരത്തു നിന്ന് ആംബുലന്‍സുമായി എത്തിയ കാമുകനെയും രണ്ട് സുഹൃത്തുക്കളെയുമാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം മണ്‍വിള കിഴിവിലം ഉണ്ണി കോട്ടേജില്‍ […]

ജീവനാണ് സാറേ വണ്ടിയിൽ ഉള്ളത്, അത് രക്ഷിക്കാനുള്ള ഓട്ടമാണ് ; പൊലീസ് കൈകാണിച്ചിട്ടും ആംബുലൻസ് നിർത്താതെ പോയ ഡ്രൈവർക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടി ; സംഭവം കാസർഗോഡ് തലപ്പാടിയിൽ

സ്വന്തം ലേഖകൻ കാസർഗോഡ്: ലോക്ക് ഡൗൺ കാലത്ത് അത്യാസന്ന നിലയിലായ രോഗിയെ കൊണ്ടു പോയപ്പോൾ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ ആംബുലൻസ് ഡ്രൈവർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി. തലപ്പാടിയിൽ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയി വീട്ടമ്മയുടെ ജീവൻ രക്ഷിച്ചത് ആംബുലൻസ് ഡ്രൈവറായ സുഭാഷാണ്. പുല്ലൂർ പെരിയ പഞ്ചായത്തിന്റെ ആംബുലൻസ് ഡ്രൈവർ സുഭാഷാണ് രക്ത സമ്മർദം കാരണം തലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിലായ ചാലിങ്കാൽ സ്വദേശിനി യശോദ(62)യെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മംഗ്ലുരൂവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലെത്തിച്ചത്.കഴിഞ്ഞദിവസം രാവിലെ ഒൻപതു […]

ഗർഭിണിയെ കൊണ്ടുപോയ ആംബുലൻസ് പൊലീസ് തടഞ്ഞു ; യുവതി വാഹനത്തിൽ പ്രസവിച്ചു ; സംഭവം കാസർഗോഡ്

സ്വന്തം ലേഖകൻ കാസർഗോഡ്: ലോക്ക് ഡൗണിന്റെ മൂന്നാമത്തെ ദിവസമായ വെള്ളിയാഴ്ച മംഗളൂരുവിലേക്ക് ആംബുലൻസിൽ പോയ ഗർഭിണിയെ കർണാടക പൊലീസ് തടഞ്ഞു. വാഹനം തിരിച്ചയച്ചതിനെ തുടർന്ന് യുവതി ആംബുലൻസിൽ പ്രസവിച്ചു. കർണ്ണാടക അതിർത്തിയിൽനിന്നും കാസർേകാട്ടേക്ക് തിരിച്ചുപോരുന്നതിനിടെയാണ് യുവതി ആംബുലൻസിൽ പ്രസവിച്ചു. തലപ്പാടി അതിർത്തിയിൽ വെച്ച് ആംബുലൻസ് തടയുകയായിരുന്നു. ഉത്തർപ്രദേശുകാരിയായ അമ്മയേയും കുഞ്ഞിനെയും കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ കർണാടക പോലീസ് മണ്ണിട്ട് അടച്ചിട്ടിരുന്നു. ഇതോടെ ദേലംപാടി, വോർക്കാടി, പൈവളിംഗ, […]