play-sharp-fill
ജീവനാണ് സാറേ വണ്ടിയിൽ ഉള്ളത്, അത് രക്ഷിക്കാനുള്ള ഓട്ടമാണ് ; പൊലീസ് കൈകാണിച്ചിട്ടും ആംബുലൻസ് നിർത്താതെ പോയ ഡ്രൈവർക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടി ; സംഭവം കാസർഗോഡ് തലപ്പാടിയിൽ

ജീവനാണ് സാറേ വണ്ടിയിൽ ഉള്ളത്, അത് രക്ഷിക്കാനുള്ള ഓട്ടമാണ് ; പൊലീസ് കൈകാണിച്ചിട്ടും ആംബുലൻസ് നിർത്താതെ പോയ ഡ്രൈവർക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടി ; സംഭവം കാസർഗോഡ് തലപ്പാടിയിൽ

സ്വന്തം ലേഖകൻ

കാസർഗോഡ്: ലോക്ക് ഡൗൺ കാലത്ത് അത്യാസന്ന നിലയിലായ രോഗിയെ കൊണ്ടു പോയപ്പോൾ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ ആംബുലൻസ് ഡ്രൈവർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി. തലപ്പാടിയിൽ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയി വീട്ടമ്മയുടെ ജീവൻ രക്ഷിച്ചത് ആംബുലൻസ് ഡ്രൈവറായ സുഭാഷാണ്.


പുല്ലൂർ പെരിയ പഞ്ചായത്തിന്റെ ആംബുലൻസ് ഡ്രൈവർ സുഭാഷാണ് രക്ത സമ്മർദം കാരണം തലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിലായ ചാലിങ്കാൽ സ്വദേശിനി യശോദ(62)യെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മംഗ്ലുരൂവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലെത്തിച്ചത്.കഴിഞ്ഞദിവസം രാവിലെ ഒൻപതു മണിയോടെയാണ് സംഭവം നടന്നത്. മാവുങ്കാലിലെ ആശുപത്രിയിൽ വെച്ച് ഉടൻ മംഗളൂരുവിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ഇതേതുടർന്ന് ബന്ധുക്കൾ ആംബുലൻസ് ഡ്രൈവർ സുഭാഷിനെ വിളിച്ചു. ദൗത്യം ഏറ്റെടുക്കാൻ സുഭാഷ് സധൈര്യം മുന്നോട്ട് വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആതലപ്പാടിയിലെത്തിയപ്പോൾ കർണാടക പൊലീസ് ആംബുലൻസിന് കൈ കാണിക്കുകയായിരുന്നു. എന്നാൽ അത് വകവക്കാതെ മുന്നോട്ടെടുത്തു. അപ്പോഴാണ് കർണാടക ആരോഗ്യവകുപ്പിന്റെ വാഹനം കടത്തിവിടുന്നതിനായി ബാരിക്കേഡ് നീക്കുന്നത് കണ്ടത്. ഉടൻ പിറകെ കൂടുതൽ പൊലീസെത്തും മുൻപേ നാടകീയമായി ബാരിക്കേഡുക്കളിൽ ഇടിക്കാതെ കടന്നുപോവുകയായിരുന്നു. പത്തുമിനുട്ടിനകം മംഗ്ലുരൂവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലെത്തിച്ചതോടെ രോഗിയുടെ ജീവൻ രക്ഷിക്കാനായി.

പൊലീസ് കൈ കാണിച്ചപ്പോൾ ആംബുലൻസ് നിർത്തിയില്ലായിരുന്നെങ്കിൽ രോഗി മരിച്ചുപോകുമായിരുന്നെന്ന് ആംബുലൻസ് ഡ്രൈവർ സുഭാഷ് പറഞ്ഞു.

മംഗ്ലൂരുവിൽ തുടർ ചികിത്സയ്ക്കു പോകാനാതെ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ രണ്ട്‌പേരാണ് മരിച്ചത്. ഇതിനിടെയാണ് 25കാരനായ സുഭാഷ് ഒരു മനുഷ്യ ജീവൻ രക്ഷിക്കാനായി മറ്റൊന്നും വകവെക്കാതെ ആംബുലൻസിൽ പറന്നത്. സുഭാഷിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.