മിഥുനത്തില്‍ മോഹന്‍ലാല്‍ ഉര്‍വശിയെ ചാക്കിലാക്കി കടത്തിയെങ്കിൽ, ലോക് ഡൗണില്‍ കാമുകിയെ കടത്തിക്കൊണ്ടുവരാന്‍ ആംബുലൻസുമായി കാമുകനും സുഹൃത്തുക്കളും ; കാമുകിയെ കൊണ്ടുപോവാന്‍ തിരുവനന്തപുരത്ത് നിന്നും  ആംബുലന്‍സുമായി വടകരയിലെത്തിയ യുവാക്കള്‍ പൊലീസ് പിടിയില്‍

മിഥുനത്തില്‍ മോഹന്‍ലാല്‍ ഉര്‍വശിയെ ചാക്കിലാക്കി കടത്തിയെങ്കിൽ, ലോക് ഡൗണില്‍ കാമുകിയെ കടത്തിക്കൊണ്ടുവരാന്‍ ആംബുലൻസുമായി കാമുകനും സുഹൃത്തുക്കളും ; കാമുകിയെ കൊണ്ടുപോവാന്‍ തിരുവനന്തപുരത്ത് നിന്നും ആംബുലന്‍സുമായി വടകരയിലെത്തിയ യുവാക്കള്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍

വടകര: പ്രേമത്തിന് കണ്ണും കാതും മാത്രമല്ല ലോക്ക്ഡൗണും കൊറോണയും ഒന്നും ഒരു പ്രശ്‌നമല്ല. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇപ്പോള്‍തന്നെ കൊണ്ടുപോകണമെന്ന് പ്രണയിനി ആവശ്യപ്പെട്ടതോടെ തിരുവന്തപുരം സ്വദേശിയായ കാമുകന്റെ മുന്നില്‍ ഒറ്റ വഴിയെ ഉണ്ടായിരുന്നുള്ളു. കാമുകിയെ കൂട്ടിക്കൊണ്ടുവരാന്‍ നേരെ ആംബുലന്‍സുമായി വടകരയിലേക്ക് പുറപ്പെട്ടു. കൂടെ രണ്ട് സുഹൃത്തുക്കളെയും കൂട്ടിയിരുന്നു.

ഒടുവില്‍ കാമുകനുള്‍പ്പെടെ മൂന്ന് പേരും പൊലീസ് പിടിയില്‍. കാമുകിയെ കടത്തിക്കൊണ്ടു പോകാന്‍ തിരുവനന്തപുരത്തു നിന്ന് ആംബുലന്‍സുമായി എത്തിയ കാമുകനെയും രണ്ട് സുഹൃത്തുക്കളെയുമാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മണ്‍വിള കിഴിവിലം ഉണ്ണി കോട്ടേജില്‍ ശിവജിത്ത് (22), അരമട സജിത്ത് നിവാസില്‍ സബീഷ് (48), ചെറിയതുറ ഫിഷര്‍മെന്‍ കോളനിയില്‍ ഉണ്ണി അല്‍ഫോന്‍സ് (29) എന്നിവരാണ് അറസ്റ്റിലായത്. വടകരയില്‍ നിന്നുള്ള രോഗിയെ തിരുവനന്തപുരത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാനെന്ന വ്യാജേനയാണ് 8 ജില്ലകള്‍ കടന്ന്‌ ആംബുലന്‍സ് വടകരയില്‍ എത്തിയത്.

ഇന്‍സ്റ്റഗ്രാം വഴിയാണത്രെ ശിവജിത്തും പെണ്‍കുട്ടിയും പരിചയപ്പെട്ടത്. എത്രയും പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം.

ഇന്ന് പുലര്‍ച്ചെ ആംബുലന്‍സില്‍ വടകരയിലെത്തിയ സംഘം, മാങ്ങാട്ടുപാറ കുട്ടൂലി പാലം കനാലില്‍ ആംബുലന്‍സ് കഴുകുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. പൊലീസ് കൂട്ടിക്കൊണ്ടു പോയെങ്കിലും രോഗിയുടെ നമ്പറില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ വിട്ടയക്കുകയായിരുന്നു.

കുരിയാടിയില്‍ ആംബുലന്‍സ് കറങ്ങുന്നതു കൊണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴും കൃത്യമായ മറുപടി പറഞ്ഞില്ല. പിന്നീട് ഇതുവഴിയെത്തിയ റവന്യു സംഘമാണ് വീണ്ടും പൊലീസിനെ വിളിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തു വന്നത്.തുടർന്ന് മൂന്നു പേരേയും കസ്റ്റഡിയിലെടുത്തു