play-sharp-fill

മുന്നില്‍ പോയ ലോറിയില്‍ നിന്നും പടുത അഴിഞ്ഞ് ഓട്ടോയ്ക്ക് മുകളില്‍ വീണു; നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ചു കയറിയത് ടോറസ് ലോറിയിലേക്ക്; കോട്ടയം പന്നിമറ്റം സ്വദേശിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കോട്ടയം: മുന്നില്‍പ്പോയ ലോറിയില്‍ നിന്ന് പടുത അഴിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളില്‍ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോട്ടയം പള്ളം പന്നിമറ്റം നെടുമ്പറമ്പില്‍ വി കെ സജീവ് (54) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സജീവിന്റെ ഭാര്യ ലീലാമ്മയെ കാലിന് സാരമായ പരിക്കേറ്റ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളാത്തുരുത്തി ഒന്നാം പാലത്തിനു സമീപത്തായിരുന്നു അപകടം. ആക്രിസാധനങ്ങളുമായി മുന്‍പില്‍ പോയ മിനിലോറിയിലിട്ടിരുന്ന പടുത പറന്ന് […]

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാന്‍ സാധ്യത; രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനി ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ ആരോഗ്യ വകുപ്പിന്റെ സര്‍വ്വേ

സ്വന്തം ലേഖകന്‍ കോട്ടയം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാന്‍ ആരോഗ്യവകുപ്പ് സര്‍വ്വേ നടത്തും. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച് മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂരിലുമായി മുപ്പത്തിയെട്ടായിരത്തോളം പക്ഷികളെ കൊല്ലും. പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയടക്കം കൊല്ലാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്.കേന്ദ്ര […]

ചിത ഒരുക്കിയത് വെള്ളക്കെട്ടിന് മുകളില്‍; മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത് വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളില്‍; അറിയണം കൈനകരിയുടെ ദുരിതം

സ്വന്തം ലേഖകന്‍ ആലപ്പുഴ: കൈനകരി കനകാശ്ശേരിപ്പാടത്തെ മടവീണ് പ്രദേശം മുഴുവന്‍ വെള്ളക്കെട്ടിലായതോടെ 15-ാം വാര്‍ഡ് ഉദിന്‍ചുവട്ടിന്‍ചിറ വീട്ടില്‍ കരുണാകരന് (85) മക്കളും ബന്ധുക്കളും ചിതയൊരുക്കിയത് വെള്ളക്കെട്ടില്‍. വ്യാഴാഴ്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതാവട്ടെ, വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളിലും. പിന്നീട് വെള്ളം കെട്ടി നിന്ന വീട്ട് മുറ്റത്ത് 200 കട്ടകള്‍ നിരത്തി അതില്‍ മണ്ണ് നിറച്ച് ഫൗണ്ടേഷന്‍ ഒരുക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്. ഭാര്യ: അമ്മിണി. മക്കള്‍: റെജി മോന്‍, സജിമോന്‍, സിജിമോന്‍, രജനി.

അശ്ലീല ദൃശ്യങ്ങള്‍ അച്ഛന്റെ ഫോണ്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് മകന്‍ ;അച്ഛന്‍ സംഭവം അറിഞ്ഞത് അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍; ഞായറാഴ്ച പുലര്‍ച്ചെ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയത് മിന്നല്‍ പരിശോധന;നിരവധി പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരെ തേടി തൃക്കുന്നപ്പുഴ പോലീസ് ഇറങ്ങിയപ്പോള്‍ പിടിയിലായത് അച്ഛനും മകനും. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം. മകനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്. സ്വന്തം ഫോണിന് പുറമേ അച്ഛന്റെ ഫോണും കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി മകന്‍ ഉപയോഗിക്കുകയായിരുന്നു. സംഭവം അച്ഛന്‍ അറിഞ്ഞിരുന്നതേയില്ല. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ 22വയസുള്ള മകനെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു. വീയപുരത്തും സമാനമായ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ സംസ്ഥാന […]