play-sharp-fill

മദ്യപിച്ചെത്തി ആശുപത്രിയില്‍ അതിക്രമം, റിയാലിറ്റി ഷോ താരം മധു അഞ്ചല്‍ പിടിയിൽ

സ്വന്തം ലേഖകൻ മദ്യപിച്ചെത്തി ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയിൽ. കൊല്ലത്താണ് സംഭവം. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു രോഗികളിരിക്കുന്ന കസേരയിൽ കയറി കിടക്കുകയായിരുന്നു. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രോഗികളേയും ജീവനക്കാരേയും ഇയാൾ അസഭ്യം പറഞ്ഞു. മധുവിനെ ജീവനക്കാർ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. ഒടുവിൽ ആശുപത്രി അധികൃതർ അഞ്ചൽ പൊലീസിനെ വിവരം അറിയിച്ചു. സ്റ്റേഷനില്‍ എത്തിച്ച പ്രതിക്കെതിരെ മദ്യപിച്ചു […]

മദ്യവില കൂട്ടുന്നതിനനുസരിച്ച്‌ മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടിവരും, സംസ്ഥാന ബജറ്റിനെ വിമർശിച്ച് മുരളി ഗോപി

സ്വന്തം ലേഖകൻ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്. മദ്യ വിലയില്‍ ഏര്‍പ്പെടുത്തുന്ന സെസ് ആണ് ചര്‍ച്ചയാവുന്ന ഒരു പ്രധാന വിഷയം. മദ്യത്തിലെ വിലക്കയറ്റം ജനത്തെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടുമെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ അതേ അഭിപ്രായം പങ്കുവച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സോഷ്യല്‍ മീഡിയയിലൂടെ ചുരുങ്ങിയ വാക്കുകളിലാണ് തനിക്ക് പറയാനുള്ള ആശയം മുരളി ഗോപി വ്യക്തമാക്കുന്നത്. പ്രകടമായ യാഥാര്‍ഥ്യം: മദ്യം […]