‘നിര്‍ത്തിയങ്ങ് അപമാനിക്കുവാണോന്ന് കൊറോണ..!’; ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ആലപ്പുഴ നഗരസഭയിലെ ധൂമസന്ധ്യ; അപരാജിത ധൂമചൂര്‍ണ്ണം പുകച്ച് അണുനശീകരണം നടത്തിയത് അന്‍പതിനായിരത്തിലധികം വീടുകളില്‍; അശാസ്ത്രീയത പരത്തിയ നഗരസഭയ്‌ക്കെതിരെ നടപടി എടുക്കേണ്ടത് നാടിന്റെ ആവശ്യം
സ്വന്തം ലേഖകന്‍ ആലപ്പുഴ: ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അണുനശീകരണം എന്ന പേരില്‍ ആയുര്‍വേദ മരുന്നുകള്‍ പുകച്ച് ആലപ്പുഴ നഗരസഭ. അപരാജിത ധൂമ ചൂര്‍ണ്ണം എന്ന് പേരിട്ട ഈ ഔഷധക്കൂട്ടുകള്‍ ആന്റി ബാക്ടീരിയലും ആന്റി വൈറലുമാണെന്നാണ് നഗരസഭയുടെ അവകാശ വാദം. നഗരസഭാ പരിധിയിലുള്ള അമ്പതിനായിരം വീടുകളില്‍ ഇന്നലെ വൈകിട്ട് അപരാജിത ചൂര്‍ണ്ണം പുകച്ചു. ധൂമസന്ധ്യ എന്ന് പേരിട്ട പരിപാടിയിലൂടെ വായുവിലൂടെ പകരുന്ന എല്ലാ പകര്‍ച്ച വ്യാധിയും തടയാമെന്നാണ് അവകാശ വാദം. പുകച്ച് പുറത്ത് ചാടിക്കാന്‍ കൊറോണ വൈറസ്, കൊതുകോ മുപ്ലി വണ്ടോ വിളക്ക് പ്രാണിയോ അല്ല […]