play-sharp-fill

അംഗീകാരനിറവിൽ ആലപ്പുഴ;ഫിലിപ്പീൻസിൽ നടക്കുന്ന അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനൊരുങ്ങി ആലപ്പുഴ നഗരസഭ;അവസരം ലഭിച്ച രാജ്യത്തെ അഞ്ച് നഗരസഭകളിലൊന്നും കേരളത്തിലെ ഏക നഗരസഭയും എന്ന പ്രത്യേകതയും

സ്വന്തം ലേഖകൻ ആലപ്പുഴ:മാലിന്യസംസ്കരണരീതി ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായതിന് പിന്നാലെ നഗരസഭയുടെ ശുചിത്വപദ്ധതികള്‍ക്ക് വീണ്ടും അംഗീകാരം. ഫിലിപ്പീന്‍സിലെ മനിലയില്‍ 26, 27 തീയതികളില്‍ നടക്കുന്ന അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ നഗരസഭ അധ്യക്ഷ സൗമ്യരാജിന് ക്ഷണം കിട്ടിയതാണ് ഒടുവിലത്തെ അംഗീകാരം. ഈ യോഗത്തിലേക്ക് ക്ഷണം ലഭിച്ച കേരളത്തിലെ ഏക നഗരസഭയും രാജ്യത്തെ അഞ്ച് നഗരസഭകളിലൊന്നുമാണ് ആലപ്പുഴ. 92 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം സംഘടനകളുടെ കൂട്ടായ്മയായ ഗയ ഏഷ്യ-പസഫിക്കാണ് സംഘാടകര്‍. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആലപ്പുഴയിലെ മാലിന്യസംസ്‌കരണ രീതി പഠിക്കാന്‍ എത്തിയിരുന്നു. […]

കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു ; യുവ സംരംഭകയെ ഓഫീസിൽ വിളിച്ചു വരുത്തി കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖകൻ ആലപ്പുഴ: നഗരസഭാ ചെയർമാൻ യുവ സംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം. കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ യുവ സംരഭകയെ ഓഫീസിൽ വിളിച്ചു വരുത്തി കൈക്കൂലലി ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്ത്. ആലപ്പുഴ ബീച്ചിൽ അണ്ടർവാട്ടർ ടണൽ എക്‌സ്‌പോയ്ക്ക് അനുമതി നൽകുന്നതിനാണ് യുവ സംരംഭകയോട് ചെയർമാൻ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പരാതിക്കാരി പുറത്തുവിട്ടു. ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെയാണ് യുവസംരംഭകയുടെ ആരോപണം ഉയർന്നിരിക്കുന്നത്. നഗരസഭാ ഓഫീസിൽ വിളിച്ചുവരുത്തിയും സംഭാവന ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് […]