രാഷ്ട്രീയ ശുപാർശയിൽ താൽക്കാലിക നിയമനമെന്ന് ആരോപണം; ശുപാർശ ചെയ്ത നേതാക്കൾക്ക് നന്ദി സൂചകമായി പാർട്ടി ഗ്രൂപ്പിലെ സന്ദേശം
സ്വന്തം ലേഖകൻ ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയില്‍ രാഷ്ട്രീയ ശുപാര്‍ശയില്‍ അറ്റന്റർ തസ്തികയില്‍ താത്കാലിക നിയമനം നടത്തിയെന്ന് ആരോപണം. നിയമനം ലഭിച്ച യുവതി തന്നെ ശുപാര്‍ശ ചെയ്ത സിപിഐ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് പാർട്ടിയുടെ വാട്സ്ആപ് ഗ്രൂപ്പില്‍ അയച്ച സന്ദേശം പുറത്ത് വന്നതോടെ വിവാദം ചൂട് പിടിച്ചിരിക്കുകയാണ്. യുവതിക്ക് ജോലി ലഭിച്ചിരിക്കുന്നത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സിടി സ്കാനിങ് വിഭാഗത്തിലാണ്. 34 പേര്‍ അപേക്ഷ നല്‍കി. നാല് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി. പിന്നെ നിയമനവും. യുവതി നന്ദി പറയുന്നത് സിപിഐ അമ്പലപ്പുഴ […]