വാര്‍ത്തകള്‍ ഇനി ഹിന്ദുസ്ഥാന്‍ സമാചാര്‍ നല്‍കും; ദൂരദര്‍ശനും ആകാശവാണിയും വാർത്തകൾക്കായി ഇനി ആശ്രയിക്കുക ആർ എസ് എസ് പിന്തുണയുള്ള ഏജന്‍സിയെ; പിടിഐയെ ഒഴിവാക്കി ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ ന്യൂഡല്‍ഹി:ഇന്ത്യയുടെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതി ദൈനംദിന വാര്‍ത്തകള്‍ക്കായി ഇനി പൂര്‍ണമായും ആശ്രയിക്കുക ആര്‍.എസ്.എസ് പിന്തുണയുള്ള വാര്‍ത്താ ഏജന്‍സിയെ. ഇന്ത്യയിലെ പൊതുമേഖല ബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതി ആര്‍എസ്‌എസ് പിന്തുണയുളള വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍. പ്രസാര്‍ഭാരതിക്ക് കീഴിലുളള ദൂരദര്‍ശനും ആകാശവാണിയും ഹിന്ദുസ്ഥാന്‍ സമാചാറിന് കീഴിലാകും.ഇതോടെ ദൈനംദിന വാര്‍ത്തകള്‍ക്കായി പ്രസാര്‍ ഭാരതി ഇനി ഹിന്ദുസ്ഥാന്‍ സമാചാറിനെയാവും സമീപിക്കുക. കുറഞ്ഞത് പത്ത് ദേശീയ വാര്‍ത്തകളും പ്രാദേശിക ഭാഷകളിലുളള നാല്‍പ്പത് പ്രാദേശിക വാര്‍ത്തകളുമുള്‍പ്പെടെ നൂറ് വാര്‍ത്തകള്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ പ്രസാര്‍ ഭാരതിക്ക് […]